പ്രവാസികൾക്കായി ‘അൺബോക്സ് ബി.ഐ’ പരിശീലന പരിപാടി ജൂൺ 12ന്
text_fieldsറിയാദ്: പ്രവാസികളുടെ കരിയർ വളർച്ചയും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി കരിയർ സ്ക്വയർ പവർ ബി.ഐ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘അൺബോക്സ് ബി.ഐ’ എന്ന് പേരിട്ടിരിക്കുന്ന ഈ പഠന ശിബിരം ജൂൺ 12 ഉച്ചക്ക് 1.30നാണ് നടക്കുക.
ഡേറ്റ അനലിറ്റിക്സ് രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള പവർ ബി.ഐ-യുടെ അടിസ്ഥാന കാര്യങ്ങളാണ് ഈ സെഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ബി.ഐ ആൻഡ് അനലിറ്റിക്സ് വിദഗ്ധനായ പി.വി. മൊയ്തീൻ കുട്ടി നേതൃത്വം നൽകുന്ന ഈ പരിശീലനത്തിൽ പവർ ബി.ഐ അടിസ്ഥാന വിവരങ്ങൾ, ഡേറ്റ കണക്ഷൻ, പവർ ക്വറി, ഡേറ്റാ മോഡലിങ്, ഡാക്സ്, വിഷ്വലൈസേഷൻ, റിപ്പോർട്ടിങ് തുടങ്ങിയ പ്രധാന വിഷയങ്ങൾ വിശദമായി പങ്കുവെക്കും.
തൊഴിലന്വേഷകർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും തങ്ങളുടെ കരിയറിന് പുതിയ വേഗം നൽകാൻ ഈ സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പോസ്റ്ററിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ +91 9048762272 എന്ന നമ്പറിൽ ബന്ധപ്പെട്ടോ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

