അനുമതിയില്ലാതെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ കൈമാറുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചു
text_fieldsറിയാദ്: ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ സുരക്ഷ നിരീക്ഷണ (സി.സി ടിവി) കാമറ ദൃശ്യങ്ങൾ കൈമാറുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് 20,000 റിയാൽ പിഴ ചുമത്തും. സുരക്ഷനിരീക്ഷണ കാമറകൾ ഉപയോഗം സംബന്ധിച്ച നിയമാവലിയിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.
മന്ത്രാലയത്തിന്റെയോ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയുടെയോ അനുവാദത്തോടെയോ, ജുഡീഷ്യൽ ഉത്തരവിന്റെ അടിസ്ഥാനത്തിലോ, ബന്ധപ്പെട്ട അന്വേഷണ അതോറിറ്റിയുടെ അഭ്യർഥന പ്രകാരമോ അല്ലാതെ കാമറ ദൃശ്യങ്ങൾ കൈമാറാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും പാടില്ല. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവരും സുരക്ഷ നിരീക്ഷണ സംവിധാനങ്ങളും കാമറകളും അനുബന്ധ ഉപകരണങ്ങളും അതിലെ റെക്കോഡിങ്ങുകളും നശിപ്പിക്കുന്നവരും ശിക്ഷിക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

