Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന​ധി​കൃ​ത ടാ​ക്​​സി...

അ​ന​ധി​കൃ​ത ടാ​ക്​​സി സേ​വ​നം; 418 ​ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടി

text_fields
bookmark_border
ടാ​ക്​​സി കാ​റു​ക​ൾ
cancel
camera_alt

പി​ടി​കൂ​ടി​യ അ​ന​ധി​കൃ​ത ടാ​ക്​​സി കാ​റു​ക​ൾ

ജി​ദ്ദ: ടാ​ക്​​സി പെ​ർ​മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യ 418 കാ​റു​ക​ളെ​യും അ​വ​യു​ടെ ഡ്രൈ​വ​ർ​മാ​രെ​യും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പി​ടി​കൂ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ്​​ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ങ്ങ​നെ അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തി​യ​വ​രാ​ണ്​ കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രാ​യ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​താ​യി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ 5,000 റി​യാ​ൽ പി​ഴ​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​വും സു​ര​ക്ഷി​ത​വും സു​ഖ​പ്ര​ദ​വു​മാ​യ ഗ​താ​ഗ​താ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യാ​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​​ വ്യാ​ജ ടാ​ക്​​സി​ക​ൾ​ക്കെ​തി​രെ ഗ​താ​ഗ​ത അ​തോ​റി​റ്റി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ടാ​ക്​​സി പെ​ർ​മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്​ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള സ​മീ​പ​കാ​ല ന​ട​പ​ടി​യാ​ണെ​ന്ന്​ അ​തോ​റി​റ്റി പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന്​ പെ​ർ​മി​റ്റ്​ ഇ​ല്ലാ​തെ ആ​ളു​ക​ളെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

ഈ ​ന​ട​പ​ടി​ക്ര​മ​ത്തി​​ന്റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന എ​ല്ലാ ചെ​ല​വു​ക​ളും നി​യ​മം ലം​ഘി​ക്കു​ന്ന​യാ​ൾ വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു. ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്താ​ൻ ലൈ​സ​ൻ​സു​ള്ള ക​മ്പ​നി​ക​ളി​ൽ ചേ​രാ​ൻ അ​ന​ധി​കൃ​ത ടാ​ക്​​സി​ക്കാ​രോ​ട്​ അ​തോ​റി​റ്റി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​​വേ​ണ്ടി അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന പ്രോ​ത്സാ​ഹ​ന പ​രി​പാ​ടി​യു​ടെ പ്ര​യോ​ജ​നം ഇ​തി​ലൂ​ടെ നേ​ടാ​ൻ ക​ഴി​യു​മെ​ന്നും അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ഗ​സ്​​റ്റ്​​സ് ഓ​ഫ് ഗോ​ഡ് സ​ർ​വി​സ് പ്രോ​ഗ്രാം, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ, ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ, എ​യ​ർ​പോ​ർ​ട്ട് ഹോ​ൾ​ഡി​ങ്​ ക​മ്പ​നി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സം​യു​ക്ത ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​തെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taxi ServiceIllegalSaudi Arabia News
News Summary - Unauthorized taxi service- 418 drivers were caught
Next Story