ഉണർവ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഉണർവ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി
റിയാദ്: റിയാദിലെ സ്നേഹക്കൂട്ടായ്മയായ ഉണർവ് ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ രക്ഷാധികാരി നാസർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ കല്ലമ്പലം, രാമചന്ദ്രൻ അറാബ്കോ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. സലീം ആർത്തിയിൽ, ഷാജി മഠത്തിൽ, കബീർ പട്ടാമ്പി, നാസർ കല്ലറ, വിജയൻ നെയ്യാറ്റിൻകര, സത്താർ കായംകുളം, സത്താർ മാവൂർ, അബ്ദുൽ മജീദ്, ജലീൽ കൊച്ചിൻ, സജീർ സമദ്, ബിൽറു, മുത്തലിബ് കാലിക്കറ്റ് തുടങ്ങിയവർ സംസാരിച്ചു.
സുലൈയിലെ ലുലു ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങളും ഉണർവിലെ കലാകാരന്മാരുടെ സംഗീത സന്ധ്യയും അരങ്ങേറി. കൂട്ടായ്‌മയിലെ കുടുംബിനികൾ തയാറാക്കിയ സദ്യയും പരിപാടിക്ക് രുചി പകർന്നു. ബാബു, ഇസ്മാഈൽ, കബീർ എടപ്പാൾ, മഷ്ഹൂദ്, മുസ്തഫ, നൗഫൽ, ഷബീർ, ഷിജു റഷീദ്, ഫസീർ, ഫിറോസ്, ഹാരിസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുനീർ നന്ദി പറഞ്ഞു.