ഉനൈസ കെ.എം.സി.സി ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഉനൈസ കെ.എം.സി.സി മികച്ച ഏരിയ ഭാരവാഹികളെ ആദരിക്കൽ ചടങ്ങ്
ബുറൈദ: കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷ കോഓഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം ചടങ്ങിൽ വിതരണം ചെയ്തു. ഖുറൈമാൻ സലഹിയ ഏരിയകമ്മിറ്റി കോഓഡിനേറ്റർമാരാണ് അംഗീകാരപത്രത്തിന് അർഹരായത്. ഖുറൈമാൻ സലഹിയ ഏരിയകമ്മിറ്റി വിളിച്ചുചേർത്ത പൊതുയോഗത്തിൽ നിസാം ഖിറാഅത്ത് നിർവഹിച്ചു.
പ്രസിഡൻറ് ഷക്കീർ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുഹൈൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജംഷീർ മങ്കട ഇ. അഹമ്മദ് അനുസ്മരണം നടത്തി.
സാമൂഹിക സുരക്ഷപദ്ധതിയിൽനിന്ന് ചികിത്സധനസഹായമായി ലഭിച്ച 30,000 രൂപയുടെ ചെക്ക് സെൻട്രൽ കമ്മിറ്റി സാമൂഹിക സുരക്ഷ കോഓഡിനേറ്റർ അബ്ദുസ്സമദ് വാണിയമ്പലം ഖുറൈമാൻ സലഹിയ ഏരിയകമ്മിറ്റിക്ക് വേണ്ടി സീനിയർ മെംബർ അമാനുല്ലക്ക് കൈമാറി. കോഓഡിനേറ്റർ ഷക്കീർ ഗുരുവായൂരിന് ജനറൽ സെക്രട്ടറി സുഹൈൽ തങ്ങൾ അംഗീകാരപത്രം കൈമാറി. മറ്റൊരു കോഓഡിനേറ്റർ നസീർ കൊല്ലായിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അംഗീകാരപത്രം കൈമാറി.
സാമൂഹിക സുരക്ഷപദ്ധതി കോഓഡിനേറ്റർ സമദ് വാണിയമ്പലത്തിന് ഏരിയാകമ്മിറ്റി സെക്രട്ടറി നസീർ കൊല്ലായി പ്രശംസാഫലകം സമ്മാനിച്ചു.
സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ അൻഷാദ് അമ്മനിക്കാടിന് ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻറ് അഷറഫ് ഫലകം സമ്മാനിച്ചു. മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെൽഫെയർ വിങ് ചെയർമാൻ ഷമീർ ഫറൂഖിന് നിസാം ഫലകം സമ്മാനിച്ചു. സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് കൺവീനറായ ഷക്കീർ ഗുരുവായൂരിന് തമീം ഏരിയ കമ്മിറ്റിയുടെ ഫലകം സമ്മാനിച്ചു.
യൂസഫ് കോണിക്കഴി, അബ്ദുസമദ് വാണിയമ്പലം, അൻഷാദ് അമ്മിനിക്കാട്, ഷമീർ ഫാറൂഖ്, താഹിർ ബാദായ, റഊഫ്, ഫിറോസ് അൽറാസ് എന്നിവർ സംസാരിച്ചു. ഏരിയാകമ്മിറ്റി സെക്രട്ടറി നസീർ കൊല്ലായിൽ സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

