Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​നൈ​സ കെ.​എം.​സി.​സി...

ഉ​നൈ​സ കെ.​എം.​സി.​സി ബ​ദാ​യ ഏ​രി​യ​ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
KMCC badaya area committee reorganization
cancel
camera_alt

കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ കോ​ഓ​ഡി​നേ​റ്റ​ർ​ക്കു​ള്ള കേ​ര​ള മു​സ്​​ലിം ട്ര​സ്​​റ്റി​െൻറ അ​നു​മോ​ദ​ന​പ​ത്രം താ​ഹി​ർ കൈ​മാ​റു​ന്നു

ബു​റൈ​ദ: കെ.​എം.​സി.​സി ഉ​നൈ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ൽ ബ​ദാ​യ ഏ​രി​യ​ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ്‌ യ​സ്സ​ഹ് ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു.​ താ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​യ്യി​ദ് സു​ഹൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മു​ഖ്യ​പ്ര​ഭാ​ഷ​ണം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജം​ഷീ​ർ മ​ങ്ക​ട നി​ർ​വ​ഹി​ച്ചു. ഉ​നൈ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ളെ കു​റി​ച്ച് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ്​ ക​ൺ​വീ​ന​ർ ഷെ​ക്കീ​ർ ഗു​രു​വാ​യൂ​ർ വി​ശ​ദീ​ക​രി​ച്ചു.

ബ​ദാ​യ ഏ​രി​യ​ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​ൻ​സാ​ർ തെ​ന്നാ​ട​ൻ (പ്ര​സി.), ജാ​ഫ​ർ വ​ളാ​ഞ്ചേ​രി, ഷി​ഹാ​ബ് പ​ത്ത​നം​തി​ട്ട, സെ​യ്ത് (വൈ. ​പ്ര​സി.), ഷാ​ജ​ഹാ​ൻ തൃ​ശൂ​ർ, സാ​ബി​ക്ക് (ജ​ന. സെ​ക്ര.), അ​ഫ്സ​ൽ, ഷാ​ജ​ഹാ​ൻ (ജോ. ​സെ​ക്ര.), ഷി​ഹാ​ബ് ഷാ​ഫി (ട്ര​ഷ.). സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ 2024 ലേ​ക്കു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച ബ​ദാ​യ ഏ​രി​യ​ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​ക്കു​ള്ള കേ​ര​ള മു​സ്​​ലിം ട്ര​സ്‌​റ്റി​െൻറ അ​നു​മോ​ദ​ന പ​ത്രം താ​ഹി​റി​ന്​ ന​ൽ​കി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ യാ​ക്കൂ​ബ് കൂ​രാ​ട്, ലേ​ഡീ​സ് മാ​ർ​ക്ക​റ്റ് ഏ​രി​യാ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ യൂ​സ​ഫ് കോ​ണി​ക്ക​ഴി, ടൗ​ൺ ഏ​രി​യ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല​ത്തീ​ഫ് പെ​രു​മ​ണ്ണ, ഖു​റൈ​മാ​ൻ സ​ല​ഹി​യ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​സീ​ർ കൊ​ല്ല​യി​ൽ, ഫി​റോ​സ് അ​ൽ​റ​സ്സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​സാ​ർ സ്വാ​ഗ​ത​വും അ​ൻ​സാ​ർ തെ​ന്നാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCreorganizationSaudi Arabia News
News Summary - Unaisa KMCC Badaya Area Committee reorganized
Next Story