സംഘ്പരിവാറിന് പരവതാനി വിരിക്കുന്നത് അപകടകരം -ഉനൈസ കെ.എം.സി.സി
text_fieldsഉനൈസ കെ.എം.സി.സിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ഉപദേശക സമിതി ചെയർമാൻ ടി.പി. മൂസ മോങ്ങം നിർവഹിക്കുന്നു
ബുറൈദ: ന്യൂനപക്ഷ സംരക്ഷകരെന്നവകാശപ്പെട്ട് വീണ്ടും അധികാരത്തിലേറിയ ഇടതുസർക്കാർ സംഘ്പരിവാറിന് ചുവപ്പ് പരവതാനി വിരിച്ചുകൊടുക്കുകയാണെന്നും ഇത് അത്യന്തം അപകടകരമാണെന്നും കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്കൂൾ യുവജനോത്സവത്തിൽ പോലും ഒരു വിഭാഗത്തെ അവഹേളിക്കാൻ വേണ്ടി കരുക്കൾ നീക്കിയ ഇടതുപക്ഷത്തിന്റെ നിലപാട് ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മതേതരത്വത്തിന്റെ ഏതുതരം സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ടി.പി. മൂസ മോങ്ങം പറഞ്ഞു.
സംഘടനയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജംഷീർ മങ്കട അധ്യക്ഷത വഹിച്ചു. ഷമീർ ഫറോക്ക്, ഖാജ ഹുസൈൻ, ടി.എം. യൂസുഫ്, മഹ്മൂദ്, സക്കീർ ഗുരുവായൂർ എന്നിവർ സംസാരിച്ചു. ആദിൽ അഷ്‌റഫ് ഖുർആൻ പാരായണം ചെയ്തു. സാമൂഹിക സുരക്ഷ പദ്ധതി വിജയിപ്പിച്ച വിവിധ ഏരിയ കമ്മിറ്റികൾക്കുള്ള മെമന്റോകൾ ചടങ്ങിൽ വിതരണം ചെയ്തു. സെക്രട്ടറി സയ്യിദ് സുഹൈൽ സ്വാഗതവും ട്രഷറർ അഷ്‌റഫ് മേപ്പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

