Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​നൈ​സ കെ.​എം.​സി.​സി...

ഉ​നൈ​സ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഉ​നൈ​സ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ
cancel

ബു​റൈ​ദ: വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ യൂ​നി​ഫോ​മി​നൊ​പ്പം അ​വ​രു​ടെ വി​ശ്വാ​സ​മ​നു​സ​രി​ച്ച വ​സ്‌​ത്ര​ധാ​ര​ണം ന​ട​ത്തു​ന്ന നാ​ട്ടി​ൽ ഹി​ജാ​ബി​ന് മാ​ത്രം വി​ല​ങ്ങി​ടു​ന്ന​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഉ​നൈ​സ കെ.​എം.​സി.​സി വാ​ർ​ഷി​ക പൊ​തു​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ ഫാ​ഷി​സ്റ്റ്​ മാ​ർ​ക്സി​സ്റ്റ് അ​വി​ശു​ദ്ധ ബാ​ന്ധ​വ​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ് ലോ​കാ​യു​ക്ത​യു​ടെ ചി​റ​ക​രി​ഞ്ഞ ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​റു​ടെ ഒ​പ്പു​വെ​ക്ക​ലും പ​ക​ര​മാ​യി ബി.​ജെ.​പി നേ​താ​വി​ന്‍റെ നി​യ​മ​ന​വും. പ്ര​വാ​സി​ക​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യ വാ​ഗ്‌​ദാ​ന​ങ്ങ​ളെ​ല്ലാം ജ​ല​രേ​ഖ​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​നൈ​സ കെ.​എം.​സി.​സി വാ​ർ​ഷി​ക കൗ​ൺ​സി​ൽ മീ​റ്റി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ജം​ഷീ​ർ മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ദ​ർ ചെ​ങ്ക​ള മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ട്ര​ഷ​റ​ർ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ അ​നു​മോ​ദ​ന പ്ര​സം​ഗ​വും ന​ട​ത്തി. നാ​സ​ർ ഒ​ള​വ​ട്ടൂ​ർ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ സേ​വ​ന​ത്തി​ന്​ റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തൂ​വൂ​രി​നെ ആ​ദ​രി​ച്ചു.

ഉ​നൈ​സ കെ.​എം.​സി.​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്​ ടി.​പി. കു​ഞ്ഞാ​യ​ൻ ഹാ​ജി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള അ​വാ​ർ​ഡ് ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​ർ സി.​പി. സൈ​ദ​ല​വി​ക്ക്‌ ന​ൽ​കും. ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ, അ​നീ​ഷ് ചു​ഴ​ലി, ഖാ​ജാ ഹു​സൈ​ൻ, യൂ​സ​ഫ് കോ​ണി​ക്ക​ഴി, ല​ത്തീ​ഫ് പെ​രു​മ​ണ്ണ, ഷു​ഹൈ​ബ് തി​രു​വ​ന​ന്ത​പു​രം, ന​ജ്മു​ദ്ദീ​ൻ മേ​പ്പാ​ടി, സ​ക്കീ​ർ ഗു​രു​വാ​യൂ​ർ, ബ​ഷീ​ർ വെ​ള്ളി​ല, റ​സാ​ഖ്, ഷ​മീ​ര്‍ ഫ​റോ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ഹൈ​ൽ ത​ങ്ങ​ൾ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ്‌ മേ​പ്പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യി ജം​ഷീ​ർ മ​ങ്ക​ട (പ്ര​സി.), സ​യ്യി​ദ് സു​ഹൈ​ൽ കൊ​ടും​പ​ള്ളി​ക്ക​ൽ (ജ​ന. സെ​ക്ര.), അ​ഷ്‌​റ​ഫ്‌ മേ​പ്പാ​ടി (ട്ര​ഷ.), ഷ​മീ​ർ ഫ​റോ​ക്ക്, ന​ജ്മു​ദ്ദീ​ൻ മേ​പ്പാ​ടി, സ​മ​ദ് വാ​ണി​യ​മ്പ​ലം, യാ​ക്കൂ​ബ് കൂ​രാ​ട്, അ​ൻ​ഷാ​ദ് അ​മ്മി​നി​ക്കാ​ട് (വൈ. ​പ്ര​സി), ഹ​നീ​ഫ താ​യി, ഖാ​ജാ ഹു​സൈ​ൻ പാ​ല​ക്കാ​ട്‌, സ​ക്കീ​ർ ഗു​രു​വാ​യൂ​ർ, ഉ​സ്മാ​ൻ വ​യ​നാ​ട്, താ​ഹി​ർ കാ​യം​കു​ളം (സെ​ക്ര.), ടി.​പി. മൂ​സ മോ​ങ്ങം (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), ബാ​സി​ത് വാ​ഫി (വൈ. ​ചെ​യ.) എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. സു​ഹൈ​ൽ ത​ങ്ങ​ൾ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ്‌ മേ​പ്പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office bearers
News Summary - Unaisa K. M. C. C. Office bearers
Next Story