Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉനൈസ ഈത്തപ്പഴ മേളക്ക് തുടക്കം

text_fields
bookmark_border
കർഷകരുടെ വലിയ പങ്കാളിത്തം
dates festival
cancel
camera_alt

മേളയുടെ അവലോകന യോഗത്തിൽ ഖസീം അമീർ ഡോ.ഫൈസൽ ബിൻ ബന്ദർ ബിൻ മിഷാൽ ചേംബർ പ്രതിനിധികളുമായി സംസാരിക്കുന്നു 

ബുറൈദ: ഈന്തപ്പന കർഷകരുടെ വലിയ തോതിലുള്ള പങ്കാളിത്തവുമായി ഉനൈസയിൽ ഈത്തപ്പഴമേള ആരംഭിച്ചു. ഖസീമിലെ രണ്ടാമത്തെ വലിയ നഗരമായ ഉനൈസയിലെ 'ഭക്ഷണ നഗരം' (ഫുഡ് സിറ്റി)ത്തിലാണ് മേളക്ക് തുടക്കംകുറിച്ചത്. ആദ്യദിനം തന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഉൽപന്നങ്ങളുമായി മേളനഗരിയിലെത്തിയത്. ഉനൈസ ചേംബർ ഓഫ് കോമേഴ്‌സ് സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. അറബ് കുടുംബങ്ങളുടെ സ്വീകരണമുറികളിലെ വിശിഷ്ടഭോജ്യയിനമായ സ്വർണവർണത്തിലുള്ള 'സുക്കരി' തന്നെയാണ് മുന്തിയ വിലയ്ക്ക് ലേലം വിളിച്ചുപോകുന്നത്.

പാകമാകുന്ന മുറക്ക് രണ്ടാഴ്ചക്കുള്ളിൽ ആവശ്യക്കാർ ഏറെയുള്ള സുക്കരിയിലെ ഏറ്റവും മുന്തിയ ഇനം ഫുഡ് സിറ്റിയിലെത്തും. ഖസീം അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് ബിൻ അബ്ദുൽ അസീസിന്റെ നിർദേശങ്ങൾക്കനുസൃതമായി സംഘടിപ്പിച്ച മേളയിൽ പങ്കാളിത്തംവഹിക്കാൻ നിരവധി വ്യാപാരകൂട്ടായ്മകളും ഇടനിലക്കാരും കയറ്റുമതിക്കാരും സംരംഭകരും തയാറായതായി മേളയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ആദിൽ ബിൻ യഹ്‌യ അൽറഷീദ് പറഞ്ഞു.

മേഖലയുടെ സാമ്പത്തിക ഉണർവിൽ വലിയ പങ്കുവഹിക്കുന്ന ഈത്തപ്പഴ കൃഷിയിലേക്ക് കർഷകകുടുംബങ്ങളെ ആകർഷിക്കുന്നതിനുള്ള ചേംബറിന്റെ ശ്രമങ്ങൾ വലിയ ഫലം കാണുന്നുണ്ട്. വ്യാപാരരംഗത്തേക്ക് കടന്നുവരാൻ തയാറാകുന്ന യുവാക്കൾക്ക് ചേംബർ എല്ലാവിധ സൗകര്യവും ചെയ്തുകൊടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ലേലത്തിന് തൊട്ടുമുമ്പ് സുക്കരി ഈത്തപ്പഴം അന്തരീക്ഷത്തിലേക്ക് എറിഞ്ഞ് ആഹ്ലാദം പ്രകടിപ്പിക്കുന്ന കർഷകൻ


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unaisa date fair started
Next Story