അൽഉല ഗ്രാമത്തിന് യു.എൻ ടൂറിസം വില്ലേജ് അവാർഡ്
text_fieldsഅൽഉലയിലെ മറായ കൺവെൻഷൻ ഹാളിൽ നടന്ന യു.എൻ ടൂറിസം വില്ലേജ് അവാർഡ് വിതരണച്ചടങ്ങ്
റിയാദ്: യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷെൻറ മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്കാരം അൽഉല പൗരാണിക ഗ്രാമത്തിന് സമ്മാനിച്ചു. അൽഉലയിലെ കണ്ണാടി മാളികയായ ‘മറായ കൺവെൻഷൻ ഹാളി’ൽ ‘ടൂറിസം: മാറുന്ന ജീവിതങ്ങൾ’ ശീർഷകത്തിൽ നടന്ന പ്രൗഢമായ പരിപാടിയിലായിരുന്നു അവാർഡ് വിതരണം. 900 വീടുകളും അഞ്ച് കമ്പോള ചത്വരങ്ങളും 500 കടകളും അടങ്ങിയ പ്രകൃതിമനോഹര ദൃശ്യമാണ് അൽഉല ഓൾഡ് വില്ലേജിേൻറത്.
വിനോദസഞ്ചാര രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ പരിപാടിയിൽ ലോകത്താകെ ഏകദേശം 32 സ്ഥലങ്ങൾക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ ടൂറിസം വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ സുസ്ഥിരതയും വിനോദ സഞ്ചാര മേഖലയോടുള്ള ശക്തമായ പ്രതിബദ്ധതയുമാണ് അൽഉലയെ അംഗീകാരത്തിന് അർഹമാക്കിയതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽവത്കരണം, നവീകരണം, നിക്ഷേപം എന്നിവയിലൂടെ ജനസമൂഹങ്ങൾക്ക് വരുമാനം ഉറപ്പാക്കുന്ന ഗ്രാമങ്ങളെ പിന്തുണക്കുക എന്നതാണ് ഈ ഉദ്യമത്തിെൻറ പ്രധാന ലക്ഷ്യമെന്ന് യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറൽ സുറബ് പൊളോലികാഷ്വിലി പറഞ്ഞു. അംബാസഡർമാർ, മന്ത്രിമാർ, ഗ്രാമങ്ങളുടെ പ്രതിനിധികൾ, മേയർമാർ, സ്വകാര്യമേഖല നിക്ഷേപകർ അടക്കം 40ലധികം രാജ്യങ്ങളിൽനിന്നുള്ള അതിഥികളെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ അന്താരാഷ്ട്ര വിനോദസഞ്ചാരം കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്നതിെൻറ 63 ശതമാനം വീണ്ടെടുത്തതായി അദ്ദേഹം വ്യക്തമാക്കി. 2022ലെ മികച്ച പൈതൃകഗ്രാമത്തിനുള്ള അവാർഡ് പെറുവിലെ ലാമാസ് ഗ്രാമം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

