Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഗ്രീ​ൻ സൗ​ദി, ഗ്രീ​ൻ...

'ഗ്രീ​ൻ സൗ​ദി, ഗ്രീ​ൻ മി​ഡി​ൽ ഇൗ​സ്​​റ്റ്': സൗ​ദി​ക്ക്​ യു.​എ​ൻ പ്ര​ശം​സ

text_fields
bookmark_border
ഗ്രീ​ൻ സൗ​ദി, ഗ്രീ​ൻ മി​ഡി​ൽ ഇൗ​സ്​​റ്റ്: സൗ​ദി​ക്ക്​ യു.​എ​ൻ പ്ര​ശം​സ
cancel
camera_alt

ഗ്രീ​ൻ സൗ​ദി ഇ​നി​ഷ്യേ​റ്റീ​വി​നോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന ഗ്രീ​ൻ യൂ​ത്ത്​ യോ​ഗം

ജി​ദ്ദ: പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ചെ​റു​ക്കാ​നും സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കു​ന്ന 'ഗ്രീ​ൻ സൗ​ദി, ഗ്രീ​ൻ മി​ഡി​ൽ ഇൗ​സ്​​റ്റ് സം​രം​ഭ​ങ്ങ​ൾ'​ക്ക്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗ​ു​െ​ട്ട​റ​സി​െൻറ പ്ര​ശം​സ.​ ഗ്രീ​ൻ സൗ​ദി​യു​ടെ ആ​ദ്യ​പാ​ക്കേ​ജ്​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ്​​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​നെ ഫോ​ണി​ലൂ​ടെ വി​ളി​ച്ചു അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​ത്. ഗ്രീ​ൻ സൗ​ദി, ഗ്രീ​ൻ മി​ഡി​ൽ ഈ​സ്​​റ്റ്​ സം​രം​ഭ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​െ​ന്ന​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി പ്ര​ഖ്യാ​പി​ച്ച സം​രം​ഭ​ങ്ങ​ളെ പ്ര​ശം​സി​ക്കു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​െൻറ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​മു​ള്ള പ്ര​ധാ​ന ന​ട​പ​ടി​യാ​യി ഇ​തി​നെ ക​രു​തു​െ​ന്ന​ന്നും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന ര​ണ്ട് സം​രം​ഭ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്​​ത​തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് സ​ൽ​മാ​ൻ രാ​ജാ​വ്​ ന​ന്ദി പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​നും അ​തി​െൻറ പാ​രി​സ്ഥി​തി​ക, സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും യു.​എ​ന്നി​െൻറ​യും സെ​ക്ര​ട്ട​റി ജ​ന​റ​ലി​െൻറ​യും പ​രി​ശ്ര​മ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്.

വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യി പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ, ശു​ദ്ധ​മാ​യ ഉൗ​ർ​ജം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്നി​വ​ക്ക്​ രാ​ജ്യം അ​തി​താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentJeddah
News Summary - UN praises Saudi
Next Story