Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​എ​ൻ.​എ...

യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സം​ഘം റി​യാ​ദ്​ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

റി​യാ​ദ്: യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു. അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ രാം ​പ്ര​സാ​ദ്, സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി​യും ഹെ​ഡ് ഓ​ഫ് ചാ​ൻ​സ​റി​യു​മാ​യ എം.​ആ​ർ. സ​ജീ​വ് എ​ന്നി​വ​രു​മാ​യി യു.​എ​ൻ.​എ പ്ര​ധി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യു​ടെ ഉ​ദ്ദേ​ശ്യം.

സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സി​ങ്​ സ​മൂ​ഹ​ത്തി​ന്​ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ഇ​രു​വ​രും വാ​ഗ്ദാ​നം ചെ​യ്തു. യു.​എ​ൻ.​എ സൗ​ദി കോ​ഓ​ഡി​നേ​റ്റ​ർ മൈ​ജോ ജോ​ൺ തൃ​ശൂ​ർ, റി​യാ​ദ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷ​മീ​ർ വ​ട്ടി​യൂ​ർ​ക്കാ​വ്, മാ​യ ആ​ല​പ്പു​ഴ, മ​ക്ക കോ​ഓ​ഡി​നേ​റ്റ​റും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സാ​മൂ​ഹി​ക ക്ഷേ​മ ഏ​കോ​പ​ന സ​മി​തി അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് ഷ​മീം ന​രി​ക്കു​നി എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassy
Next Story