Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എൻ മധ്യസ്ഥതയിലുള്ള...

യു.എൻ മധ്യസ്ഥതയിലുള്ള ബന്ദി കൈമാറ്റ കരാർ: ഹൂതികൾ മോചിപ്പിച്ച 15 സൗദി സൈനികർ റിയാദിലെത്തി

text_fields
bookmark_border
യു.എൻ മധ്യസ്ഥതയിലുള്ള ബന്ദി കൈമാറ്റ കരാർ: ഹൂതികൾ മോചിപ്പിച്ച 15 സൗദി സൈനികർ റിയാദിലെത്തി
cancel
camera_alt

ഹൂതികളുടെ തടവിൽനിന്ന്​ വിമോചിതരായി യമനിലെ സൻആയിൽനിന്നെത്തിയ സൗദി സൈനികരെ റിയാദ്​ വിമാനത്താവളത്തിൽ വരവേറ്റപ്പോൾ

ജിദ്ദ​: ​െഎക്യരാഷ്​ട്ര സഭയുടെ മധ്യസ്ഥതയിൽ രൂപംകൊണ്ട ബന്ദി കൈമാറ്റ കരാർ പ്രകാരം വിമത യമൻ സായുധസംഘമായ ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികർ റിയാദിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറി​െൻറ രണ്ടാംഘട്ട വിട്ടയക്കലാണ്​ ഇപ്പോഴുണ്ടായത്​.​ 400ഒാളം ബന്ദികളെ ഹൂതികൾ മോചിപ്പിച്ചപ്പോൾ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു.

ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികരും നാല്​ സുഡാനി സൈനികരുമാണ് വ്യാഴാഴ്​ച രാത്രിയോടെ റിയാദിലെത്തിയത്. യമൻ തലസ്ഥാനമായ സൻആയിൽനിന്ന് നേരിട്ടാണ് ഇവർ വിമാന മാർഗം റിയാദിലെത്തിയത്.

സൗദി സഖ്യസേന ആക്​ടിങ്​ കമാൻഡർ ജനറൽ മുത്​ലഖ് അൽഅസൈമിഅ്, സൗദിയിലെ സുഡാൻ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ മജ്ദി അൽസമാനി, സഖ്യസേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ, സുഡാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സൈനികരുടെ ബന്ധുക്കൾ എന്നിവർ ചേർന്ന് തിരിച്ചെത്തിയവരെ സ്വീകരിച്ചു.

മുഴുവൻ ബന്ദികളുടെയും മോചനത്തിന് സഖ്യസേനയിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ രാഷ്​ട്രീയ, സൈനിക നേതൃത്വങ്ങൾ കാണിക്കുന്ന പ്രത്യേക ശ്രദ്ധയുടെ ഫലമായാണ് സഖ്യസേനയിൽ പെട്ട ബന്ദികൾ തിരിച്ചെത്തിയതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. മാനുഷിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ചട്ടക്കൂടിനുള്ളിലാണ് ബന്ദി പ്രശ്നം സഖ്യസേന കൈകാര്യം ചെയ്യുന്നത്.

സ്​റ്റോക്​ഹോം കരാറി​െൻറ അടിസ്ഥാനത്തിൽ ആദ്യഘട്ട തടവുകാരെ കൈമാറുന്നതിന്​ റെഡ്​ക്രോസ്​ അന്താരാഷ്​ട്ര സമിതിയും യമനിലെ യു.എൻ പ്രത്യേക ദൂതൻ മാർട്ടിൻ ഗ്രിഫ്​ത്​സും നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു. കഴിഞ്ഞമാസം അവസാനത്തിലാണ്​ യമൻ ഗവൺമെൻറും ഹുതികളും തടവുകാരെ കൈമാറാൻ ധാരണയായ കാര്യം െഎക്യരാഷ്​ട്ര സെക്രട്ടറി ജനറൽ പ്ര​ത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫ്​ത്​സ്​ പ്രഖ്യാപിച്ചത്​. സ്വിറ്റ്​സർലൻഡിൽ നടന്ന തടവുകാരുടെ കൈമാറ്റ കരാറുകൾ നടപ്പാക്കുന്നതിന്​ മേൽനോട്ടം വഹിക്കുന്ന സമിതി യോഗത്തി​െൻറ സമാപനത്തിലാണ്​ ഇങ്ങനെയൊരു കരാറുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouthiSaudi soldiersUN-brokered hostage deal
Next Story