Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ ദേശീയ...

സൗദിയുടെ ദേശീയ വനവൽക്കരണ പദ്ധതിക്ക് യു.എൻ അവാർഡ്

text_fields
bookmark_border
സൗദിയുടെ ദേശീയ വനവൽക്കരണ പദ്ധതിക്ക് യു.എൻ അവാർഡ്
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ ‘നാ​ഷ​ന​ൽ ഗ്രീ​നി​ങ്​ പ്രോ​ഗ്രാ​മി’​ന് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ‘വേ​ൾ​ഡ് റെ​സ്​​റ്റോ​റേ​ഷ​ൻ ഫ്ലാ​ഗ്ഷി​പ്പ് അ​വാ​ർ​ഡ്’ ല​ഭി​ച്ചു.

മം​ഗോ​ളി​യ​യി​ലെ ഉ​ലാ​ൻ​ബാ​ത​റി​ൽ ന​ട​ന്ന ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ മ​രു​ഭൂ​മി​വ​ൽ​ക്ക​ര​ണ വി​രു​ദ്ധ ഉ​ച്ച​കോ​ടി​യു​ടെ 17-ാമ​ത് സെ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഉ​ന്ന​ത​ത​ല ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. സ​സ്യ​വി​സ്തൃ​തി വ​ർ​ധി​പ്പി​ക്ക​ൽ, ത​രി​ശു​ഭൂ​മി പു​ന​രു​ജ്ജീ​വ​നം, ആ​വാ​സ​വ്യ​വ​സ്ഥാ സം​ര​ക്ഷ​ണം, ജൈ​വ​വൈ​വി​ധ്യ പ്രോ​ത്സാ​ഹ​നം എ​ന്നി​വ​യി​ൽ രാ​ജ്യം ന​ട​ത്തു​ന്ന സു​സ്ഥി​ര പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​ര​മാ​ണി​ത്. വ​ര​ണ്ട ഭൂ​പ്ര​ദേ​ശ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കാ​നും വ​ന​വ​ൽ​ക്ക​ര​ണ​ത്തി​നും ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സൗ​ദി ന​ട​പ്പാ​ക്കു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​ച​രി​ത്ര​നേ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

ഇ​തി​ന​കം ത​ന്നെ പ​ദ്ധ​തി​യി​ലൂ​ടെ 10 ല​ക്ഷം ഹെ​ക്ട​ർ ത​രി​ശു​ഭൂ​മി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും 15.9 കോ​ടി തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ, അ​റേ​ബ്യ​ൻ ഒ​റി​ക്സ് (ക​ല​മാ​നു​ക​ൾ), ഗ​സാ​ല മാ​നു​ക​ൾ തു​ട​ങ്ങി​യ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​വ​ർ​ഗ​ങ്ങ​ളെ വ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് വി​ജ​യ​ക​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും സാ​ധി​ച്ചു. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ആ​ഗോ​ള ആ​വാ​സ​വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പ​ന മാ​തൃ​ക​യാ​യി അം​ഗീ​ക​രി​ച്ച ഈ ​പ​ദ്ധ​തി, ‘സൗ​ദി വി​ഷ​ൻ 2030’​െൻ​റ പാ​രി​സ്ഥി​തി​ക ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് മു​ന്നേ​റു​ന്ന​ത്. വ​ര​ൾ​ച്ച, മ​രു​ഭൂ​മീ​ക​ര​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ​യെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ഭ​ര​ണ​ഘ​ട​നാ/​ന​യ ച​ട്ട​ക്കൂ​ട് രൂ​പ​വ​ത്​​ക​രി​ക്കാ​നും ഈ ​പ​രി​പാ​ടി​യി​ലൂ​ടെ സാ​ധി​ച്ചു.

ത​രി​ശു​ഭൂ​മി​ക​ൾ വീ​ണ്ടെ​ടു​ത്ത് കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തും സു​സ്ഥി​ര​വു​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ നി​ർ​മി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് രാ​ജ്യം ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഫ​ദ്‌​ലി വ്യ​ക്ത​മാ​ക്കി.

2030ഓ​ടെ 25 ല​ക്ഷം ഹെ​ക്ട​റി​ല​ധി​കം ഭൂ​മി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും 21.5 കോ​ടി മ​ര​ങ്ങ​ൾ ന​ടാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ‘നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ വെ​ജി​റ്റേ​ഷ​ൻ ക​വ​ർ ഡെ​വ​ല​പ്‌​മെൻറ്​ ആ​ൻ​ഡ് കോം​ബാ​റ്റി​ങ്​ ഡെ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ’ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​ഹ​മ്മ​ദ് അ​ല​യാ​ദ അ​റി​യി​ച്ചു. നാ​ല്​ കോ​ടി ഹെ​ക്ട​ർ ഭൂ​മി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും 1,000 കോ​ടി മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ദി​യു​ടെ ദീ​ർ​ഘ​കാ​ല ബൃ​ഹ​ത് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​ണ് ഈ ​ദേ​ശീ​യ ഹ​രി​ത​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biodiversityUN awardSaudi ArabiaForestry
News Summary - UN award for Saudi Arabia's national forestry program
Next Story