Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉം​റ വി​സ ന​ട​പ​ടി​ക​ൾ...

ഉം​റ വി​സ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു; ആ​ദ്യ വി​ദേ​ശ​സം​ഘം​ ഇ​റാ​ഖി​ൽ​നി​ന്ന്​​

text_fields
bookmark_border
ഉം​റ വി​സ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു; ആ​ദ്യ വി​ദേ​ശ​സം​ഘം​ ഇ​റാ​ഖി​ൽ​നി​ന്ന്​​
cancel

ജി​ദ്ദ: വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​സ ന​ൽ​കു​ന്ന​ത്​ ആ​രം​ഭി​ച്ചു. ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്ര​ാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.ഇ​റാ​ഖി​ൽ​നി​ന്നു​ള്ള ഒ​രു ​സം​ഘ​ത്തി​നാ​ണ്​ ആ​ദ്യ​വി​സ​ക​ൾ ന​ൽ​കി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ പു​ണ്യ​ഭൂ​മി​യി​ലെ​ത്തും.

നി​ശ്ചി​ത ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചും ഉം​റ​ക്ക് വ​രു​ന്ന​തി​ന്​ അ​നു​വ​ദി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള പൊ​തു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യും വി​സ ന​ൽ​കു​ന്ന പ്ര​ക്രി​യ തു​ട​രു​മെ​ന്നും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്​​ച​ മു​ത​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഉം​റ തീ​ർ​ഥാ​ട​ക​രെ​ത്തു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ വ​ക്താ​വ്​ അ​റി​യി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യും പ്ര​ഖ്യാ​പി​ച്ച പ്ര​കാ​ര​മാ​യി​രി​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ക.

കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ക്ക​ണം, 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രാ​വ​ണം എ​ന്നി​വ​യാ​ണ്​​ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക്​ നി​ശ്ച​യി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah visaJeddah
News Summary - Umrah visa procedures have begun; First foreign team to get vaccinated from Iraq,
Next Story