ഉംറ സീസൺ പ്രവർത്തന റിപ്പോർട്ട് മക്ക ഗവർണർക്ക് കൈമാറി
text_fieldsജിദ്ദ: ഉംറ സീസൺ പ്രവർത്തന റിപ്പോർട്ട് മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ ഏറ്റുവാങ്ങി. ഹജ്ജ് ഉംറ വകുപ്പുമായി സഹകരിച്ച് 21 ഒാളം ഗവൺമെൻറ് വകുപ്പുകളുടെ വിശദമായ പ്രവർത്തന റിപ്പോർട്ട് ഹജ്ജ് പ്രവർത്തന എക്സിക്യൂട്ടീവ് കമ്മിറ്റി മേധാവി ഡോ. ഹിശാം ബിൻ അബ്ദുറഹ്മാൻ അൽഫാലിഹ് ആണ് കൈമാറിയത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാണെന്ന് ഉറപ്പുവരുത്തുന്നതിനും പോരായ്മകളും വീഴ്ചകളുമില്ലാതാക്കുന്നതിനും മക്ക ഗവർണറേറ്റിനു കീഴിൽ ഹറമിനടുത്ത് പ്രവർത്തിക്കുന്ന പരിശോധന സമിതിയുടെ പ്രവർത്തന റിപ്പോർട്ടും ഇതിലുൾപ്പെടും. സമിതിക്ക് കീഴിൽ 595 ആളുകളെയാണ് നിയോഗിച്ചിരുന്നത്.20 ബസുകളും 41 കാറുകളും 25 മോേട്ടാർ സൈക്കിളുകളും 75 വയർലസ് ഉപകരണങ്ങളും ആറ് കമ്പ്യൂട്ടറുകളും ഇവർക്ക് ഒരുക്കിയിരുന്നു.
5.11 ദശലക്ഷം ഭക്ഷണപ്പൊതികൾ റമദാനിൽ മസ്ജിദുൽ ഹറാമിൽ വിതരണം ചെയ്തിട്ടുണ്ട്. മക്കയിലെ വിവിധ പള്ളികളിൽ 25.11 ദശലക്ഷവും മക്ക പ്രവേശന കവാടങ്ങളിൽ ഏകദേശം 180000വും ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 890000വും ഇഫ്താർ ഭക്ഷണപൊതികൾ വിതരണം ചെയ്തതായി റിപ്പോർട്ടിലുണ്ട്.
468 പേരെയാണ് ഭക്ഷണ വിതരണത്തിന് നിയോഗിച്ചത്. രണ്ട് കാറുകൾ, രണ്ട് മോേട്ടാർ സൈക്കിളുകൾ, 27 ബ്രാവോ ഫോൺ, പത്ത് കമ്പ്യൂട്ടർ എന്നിവയും ഇവർക്ക് ഒരുക്കിയിരുന്നു. മൊത്തം 23,779,390 ഇഫ്താർ ഭക്ഷണ പൊതികളും 1.4 ദശലക്ഷം അത്താഴവും വിതരണം ചെയ്തു.ഹറമിനടുത്ത് തിരക്കൊഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും 35 ദശലക്ഷം പേർക്ക് ബസ് സർവീസ് നൽകി. ഏകദേശം 20 ലക്ഷം സർവീസുകളിലായി 2000 ബസുകളിൽ ഹറമിലേക്കും തിരിച്ചും ബസിൽ കൊണ്ടുപോയി. മക്കയുടെ വിവിധ ഭാഗങ്ങളിൽ 5.2 ദശലക്ഷം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമൊരുക്കി.
മക്കയിലും മദീനയിലും പ്രവേശന കവാടങ്ങളിലും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ഉംറ സേവന സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിനും വീഴ്ചകളും പോരായ്മകളും പരിഹരിക്കുന്നതിനും ഹജ്ജ് മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങളും റിപ്പോർട്ടിലുണ്ട്.
67228 ആളുകൾ സേവനത്തിനായി രംഗത്തുണ്ടായിരുന്നു. 81 വാഹനങ്ങളും 701 മോേട്ടാർ സൈക്കിളുകളും 70 ബ്രാവോ ഫോണുകളും 475 കമ്പ്യൂട്ടറുകളും െഎപാഡുകളും 118 വയർലസ് ഉപകരണങ്ങളും ഹജ്ജ് മന്ത്രാലയം സേവനത്തിനൊരുക്കിയിരുന്നു.. പൊതുസുരക്ഷ വകുപ്പിന് കീഴിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും റിപ്പോർട്ടിലുണ്ട്.33000 സുരക്ഷ ഉദ്യോഗസ്ഥരും ഇവർക്കാവശ്യമായ 3900 ഉപകരണങ്ങളും സുരക്ഷ രംഗത്ത് ഒരുക്കിയിരുന്നു. 34 പൊലീസ് സ്റ്റേഷനും ഒമ്പത് ചെക്ക് പോസ്റ്റുകളുമുണ്ട്. ടെലികമ്യൂണിക്കേഷൻ, ഇരുഹറം കാര്യാലയം, മക്ക മുനിസിപ്പാലിറ്റി, റെഡ്ക്രസൻറ്, ജല അതോറിറ്റി, ആരോഗ്യം, പാസ്പോർട്ട്, ടൂറിസം വകുപ്പ് തുടങ്ങിയവ വകുപ്പുകളുടെ പ്രവർത്തനങ്ങളും റിപ്പോർട്ടിലുണ്ട്. ഇരുഹറം കാര്യാലയത്തിനു കീഴിൽ ഒരുക്കിയ ആളുകളുടെ എണ്ണം 6623 ആണ്.70 കാറുകൾ, നാല് മേേട്ടാർ സൈക്കിളുകൾ, 279 ബ്രാവോ ഫോണുകൾ, 2730 കമ്പ്യൂട്ടർ, െഎപാഡ്, 47,974 ഉപകരണങ്ങൾ, 171 വയർലസ് ഉപകരണങ്ങൾ എന്നിവയും. ഒരുക്കി. ഉംറ സീസൺ വിജയകരമായതിൽ മക്ക ഗവർണർ ഒരോ വകുപ്പുകളെയും അഭിനന്ദിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഹജ്ജ് ഉംറ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിച്ച 21 ഒാളം വകുപ്പുകൾക്ക് മക്ക ഗവർണർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
