Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ തീർഥാടകരുടെ മരണം;...

ഉംറ തീർഥാടകരുടെ മരണം; അംബാസഡർ അനുശോചിച്ചു

text_fields
bookmark_border
ഉംറ തീർഥാടകരുടെ മരണം; അംബാസഡർ അനുശോചിച്ചു
cancel

ജിദ്ദ: റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂടിയിടിച്ച്​ കത്തി നാലുപേർ വെന്തുമരിച്ച സംഭവത്തിൽ ബ്രിട്ടനിലെ സൗദി അംബാസഡർ അനുശോചനം രേഖപ്പെടുത്തി. ഉംറക്കെത്തിയ ബ്രിട്ടീഷ്​ പൗരൻമാരാണ് മരിച്ചത്​. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനയിലാണെന്ന്​ അംബാസഡർ അമീർ മുഹമ്മദ്​ ബിൻ നവാഫ്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

അപകടത്തിന്​ കാരണം കാർ ട്രക്കിനെ മറികടക്കാൻ ശ്രമിച്ചത്​

ജിദ്ദ: റാബിഗിൽ ഉംറ തീർഥാടകരുടെ മരണത്തിന്​ ഇടയാക്കിയ വാഹനാപകടത്തിനു കാരണം ടാങ്കറിനെ മറികടക്കാൻ ഒരു കാർ ശ്രമിച്ചതാണെന്ന്​ ട്രാഫിക്​ വകുപ്പ്​. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. കഴിഞ്ഞ ശനിയാഴ്​ച ഉച്ചക്കാണ്​ മൂന്ന്​ വാഹനങ്ങൾ കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​.​  ബ്രിട്ടൻ പൗരന്മാരായ തീർഥാടകർ സഞ്ചരിച്ച ബസും പെട്രോൾ ടാങ്കറും ഒരു ഹ്യുണ്ടായ്​ കാറുമാണ്​ അപകടത്തിൽപ്പെട്ടത്​. കാർ ടാങ്കറിനെ മറി കടക്കാൻ ​ശ്രമിച്ചപ്പോഴായിരുന്നു അപകടം. എതിരെ വന്ന​ ബസുമായി കാർ കൂട്ടിയിടിക്കാറാ​യിരുന്നു. അപകടം ഒഴിവാക്കാൻ ബസ്​ വെട്ടിച്ചു. തെന്നിമാറിയ ബസ്​ ടാങ്കർ ലോറിയിൽ​ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസും ​ടാങ്കറും പൂർണമായും കത്തി. അപകടത്തിൽ നാല്​ ബ്രീട്ടീഷ്​ തീർഥാടകരും ടാങ്കർ​​ ഡ്രൈവറായ പാകിസ്​താൻ പൗരനും മരിച്ചു. 12 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ബസ്​ ഡ്രൈവറേയും കാർ ഒാടിച്ച സുഡാൻ പൗരനെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

ഉംറക്ക്​ ശേഷം മക്കയിൽ നിന്ന്​ മദീനയിലേക്ക്​ പുറപ്പെട്ടതായിരുന്നു സംഘം. മക്ക റോഡിനെയും യാമ്പു ഹൈവേയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയിൽ സഅ്​ബറിൽ നിന്ന്​ അഞ്ചുകിലോമീറ്ററർ അകലെയായിരുന്നു അപകടം. ടാങ്കറും ബസും പൂർണമായി കത്തി നശിച്ചു​. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.  ബസ്​ മുഴുവനും കത്തി വെറും ഒരു ലോഹ ചട്ടക്കൂട്​ മാത്രമായി പോയിയെന്ന്​ ഉംറ യാത്ര ഒരുക്കിയ ബ്രിട്ടീഷ്​ കമ്പനിയായ ഹാശിം ട്രാവൽസി​​​െൻറ ഡയറക്​ടർ ഗുൽഫറസ്​ സമാൻ ബി.ബി.സിയോട്​ പറഞ്ഞു. ഉത്തര ബ്രിട്ടനിൽ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്​. ആറ​ുപേർ ഇപ്പോഴും മക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്​. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക്​ സൗദിയിലെത്താൻ ലണ്ടനിലെ സൗദി എംബസി അടിയന്തിര വിസ നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiumrahgulf newsmalayalam news
News Summary - umrah-saudi-gulf news
Next Story