ഉംറ തീർഥാടകർ 12 ലക്ഷം കവിഞ്ഞു
text_fieldsജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ ഉംറ തീർഥാടകരുടെ എണ്ണം 12,34,302 കവിഞ്ഞു. ഇൗ വർഷം ഉംറ സീസൺ തുടങ്ങി ഇന്നലെ വരെയുള്ള കണക്കാണിത്. ഇതേ കാലയളവിൽ 12,17,340 പേർ മടങ്ങിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴി വരികയും പോകുകയും ചെയ്ത മൊത്തം തീർഥാടകരുടെ എണ്ണം 24,51,642 ആണ്.
ഉംറ സീണൻ ആരംഭിച്ചതു മുതലേ തീർഥാടകരുടെ വരവ് കൂടിയിട്ടുണ്ടെന്ന് വിമാനത്താവള മേധാവി എൻജി. അബ്ദുല്ല അൽറീമി പറഞ്ഞു.
വരും മാസങ്ങളിൽ കൂടുതൽ തീർഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെ മുഴുവൻ വകുപ്പുകളും തീർഥാടകരെ സ്വീകരിക്കാനും അവർക്ക് വേണ്ട സേവനങ്ങൾ നൽകാനും രംഗത്തുണ്ട്.
ഒരോ വകുപ്പുകളുടെയും സേവനങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരും സൂപർവൈസർമാരും രംഗത്തുണ്ടെന്നും വിമാനത്താവള മേധാവി പഞ്ഞു. തീർഥാടകരെ സ്വീകരിക്കാൻ ഏഴ് ഹാളുകളും യാത്രപോകുന്നവർക്കായി ഏഴ് ഹാളുകളും ഒരുക്കിയിട്ടുണ്ട്. ഉംറ സീസണിൽ ജിദ്ദ വിമാനത്താവളം വഴി പോകുകയും വരികയും ചെയ്യുന്ന തീർഥാടകരുടെ എണ്ണം ഒരുകോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
