Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ട്​ മാസത്തിനിടയിൽ ...

രണ്ട്​ മാസത്തിനിടയിൽ  പത്ത്​ ലക്ഷത്തോളം ഉംറ തീർഥാടകരെത്തി

text_fields
bookmark_border
ജിദ്ദ: രണ്ട്​ മാസത്തിനിടയിൽ (സഫർ, മുഹർറം)  പത്ത്​ ലക്ഷത്തോളം ഉംറ തീർഥാടകരെത്തിയതായി ഹജ്ജ്^ഉംറ മന്ത്രാലയം  വ്യക്​തമാക്കി. തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ 30 ശതമാനം വർധനവുണ്ട്​. 935230  പേരാണ്​ രണ്ട്​ മാസത്തിനകമെത്തിയത്​.ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം എന്നിവയും ഉംറ സേവന കമ്പനികളുമായും സഹകരിച്ച്​   സീസൺ ജോലികൾ പുരോഗമിക്കുന്നതായി ഹജ്ജ്​ മന്ത്രാലയം പറഞ്ഞു. തീർഥാടകരുടെ സേവനത്തിനായി സാധ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്​. ഉംറ കാര്യങ്ങൾക്കായി ഇലക്​ട്രോണിക്​ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്​. ഇ ട്രാക്കിനെ ഉംറ കമ്പനികളുടെ ‘മുഖാആത്​’ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്​. 4000 വിദേശ ഉംറ എജൻസികളും 800 പ്രാദേശിക ഉംറ ടൂർ ഒാപറേറ്റർമാരുമുണ്ട്​. ​ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലെ 100 ലധികം രാജ്യങ്ങളിൽ  നിന്നുള്ള തീർഥാടകരെ ഉംറക്കെത്തിക്കാനുള്ള നടപടികൾ തുടരുന്നതായും ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്​തമാക്കി. ഹജ്ജ്​ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ്​ ബിന്ദ​​െൻറ നിർദേശങ്ങൾ പിന്തുടർന്ന്​ ഉംറ മേഖല കൂടുതൽ വ്യവസ്​ഥാപിതമായി വികസിപ്പിച്ചു വരികയാണ്​. സാമ്പത്തിക ഉന്നമനവും ഉംറ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ആഭ്യന്തര വിമാന സർവീസ്​ വരുമാനം കൂട്ടുകയുമാണ്​ മന്ത്രാലയം  ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്നും ഹജ്ജ്​ മന്ത്രാലയം വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsumrah-saudi-gulf news
News Summary - umrah-saudi-gulf news
Next Story