ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്
text_fieldsറിയാദ്: ഉംറ വിസയിൽ ഉംറ നിർവഹിച്ചവരുടെ എണ്ണത്തിൽ ഇൗ വർഷം വൻ വർധനവ്. കഴിഞ്ഞ ഹജ്ജിന് ശേഷം ആരംഭിച്ച സീസണില്‍ ഇതുവരെയായി 67.5 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചിട്ടുണ്ടെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ കണക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണിത്. സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ കൂടാതെ സമാധാനപരമായി ഉംറ നിര്‍വഹിച്ച് ഇവര്‍ക്ക് മടങ്ങാനായത് വന്‍ നേട്ടമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മക്കയിലും മദീനയിലും ഒരുക്കിയ വിപുലമായ സൗകര്യത്തിെൻറയും പൂര്‍ത്തിയായി വരുന്ന വികസന പദ്ധതിയുടെ ഭാഗമായാണ് തീര്‍ഥാടക വിസ അനുവദിക്കുന്നതില്‍ മന്ത്രാലയം വര്‍ധനവ് വരുത്തിയത്. അടുത്ത വര്‍ഷങ്ങളില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും. സൗദി വിഷന്‍ 2030െൻറ ഭാഗമായി രാഷ്ട്രത്തിെൻറ പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഉംറക്ക് അപേക്ഷിച്ച എല്ലാ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കും വിസ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഖത്തര്‍ തീര്‍ഥാടകരും ഉള്‍പ്പെടുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
