Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദ്യ ഉംറയുടെ...

ആദ്യ ഉംറയുടെ ആത്മനിർവൃതിയിൽ  മലയാളി  ഹാജിമാർ

text_fields
bookmark_border
ആദ്യ ഉംറയുടെ ആത്മനിർവൃതിയിൽ  മലയാളി  ഹാജിമാർ
cancel

മക്ക: അല്ലാഹുവി​​െൻറ വിളിക്കുത്തരം നൽകാൻ  മനസും ശരീരവും  പാകപ്പെടുത്തി പുണ്യ ഭൂമിയിലെത്തിയ മലയാളി തീർഥാടകർ മക്കയും കഅബയും പുണ്യഹറമും കൺകുളിർക്കെ  കണ്ട ആത്​മ നിർവൃതിയിൽ. പ്രാർഥനാ നിർഭരമായ മനസും നിറകണുകളുമായി  വികാരഭരിതരായി അവർ ദൈവ ഗേഹത്തി​​െൻറ അങ്കണത്തിൽ ആദ്യ ചുവടുകൾ വെച്ചു. പ്രായാധിക്യവും യാത്രാ ക്ഷീണവും വകവെക്കാതെ വന്ന ഉടനെ തന്നെചുണ്ടിൽ തൽബിയ്യത്തു വിളികളുമായി അവർ കഅബയുടെ ചാരത്തണഞ്ഞു . എട്ട്​ മണിയോടെ ഹറമിൽ എത്തിത്തുടങ്ങിയ ഹാജിമാർ 11 മണിയോടെ ഉംറ നിർവഹിച്ചു താമസകേന്ദ്രങ്ങളിലേക്ക്​ തിരിച്ചു. ആദ്യ ഉംറ നിർവഹിച്ചപ്പോൾ ജീവിതം സഫലമായതി​​െൻറ നിർവൃതിയിലായിരുന്നു ഹാജിമാർ. ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസുകളിൽ വളണ്ടിയർമാരോടൊപ്പമാണ് ഹാജിമാർ ഹറമിലെത്തിയത് . 

രാവിലെ 11 മണിയോടെ   ജിദ്ദ വിമാനത്താവളത്തിലെത്തിയ ഹാജിമാർ  നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ എത്തുമ്പോൾ വൈകിട്ട് അഞ്ചു  മണി ആയിരുന്നു. 300  പേരാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത് . അസീസിയ ബിൻ ഹുമൈദിലെ ബ്രാഞ്ച്​ നമ്പർ അഞ്ചിൽ  270, 276 ബിൽഡിങ്ങുകളിലാണ് ആദ്യസംഘത്തിനു താമസം ഒരുക്കിയത്​. 

ഹാജിമാരെ സ്വീകരിക്കാനും  സഹായങ്ങൾക്കുമായി വിമാനത്താവളത്തിലും മക്കയിലും മലയാളി വളണ്ടിയർമാരുടെ വൻസംഘം തന്നെയുണ്ടായിരുന്നു. ഹാജിമാർ താമസിക്കുന്ന അസീസിയ ബിൻ ഹുമൈദയിൽ ഉച്ച മുതൽ   നിരവധി മലയാളി സന്നദ്ധ സംഘടനാപ്രവർത്തകർ ഹാജിമാരെ സ്വീകരിക്കാൻ തമ്പടിച്ചിരുന്നു. 
ജന്മനാട്ടിൽ നിന്നെത്തിയവർക്ക്​  വിവിധ വിഭവങ്ങളുമായി അവർ മണിക്കൂറുകൾ കാത്തു നിന്നു. മക്ക ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികളും മറ്റു സംഘടനാവളണ്ടിയർമാരും കാരക്ക, കഞ്ഞി, നമസ്ക്കാര വിരിപ്പ് തുടങ്ങിയ വിവിധ ഉപഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചത്​. 
സ്നേഹോഷ്​മള സ്വീകരണത്തിൽ തീർഥാടകരുടെ മനം നിറഞ്ഞു . ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്​ഥരും മക്ക ഹജ്ജ് വെൽഫെയർ ഫോറം, കെ എം.സി.സി , തനിമ, ഫ്രറ്റേണിറ്റി ഫോറം, രിസാല സ്​റ്റഡി സർക്കിൾ, വിഖായ തുടങ്ങി വിവിധ സംഘടനകളുടെ വളണ്ടിയർമാരും  ആവേശപൂർവ്വമാണ്‌ ഹാജിമാരെ എതിരേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiumrahgulf newsmalayalam news
News Summary - umrah-saudi-gulf news
Next Story