ഉംറ തീർഥാടകർ ഏപ്രിൽ 29ന് തിരിച്ചുപോകണം -ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsറിയാദ്: ഉംറ തീർഥാടകർ സൗദിയിൽനിന്ന് പുറപ്പെടാനുള്ള സമയപരിധി ഏപ്രിൽ 29 (ദുൽഖഅ്ദ ഒന്ന്) ആയി ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചു. ഹജ്ജ് സീസണിന്റെ തയാറെടുപ്പിനാണിത്. ഉംറ തീർഥാടകർക്ക് സൗദിയിലേക്ക് വരാനുള്ള അവസാന തീയതി ഏപ്രിൽ 13 (ശവ്വാൽ 15) ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 29ന് ശേഷം തീർഥാടകർ രാജ്യത്ത് താമസിക്കുന്നത് നിയമലംഘനമാണ്. ശിക്ഷാനടപടികൾ നേരിടേണ്ടിവരും. ഒരു ലക്ഷം റിയാൽവരെ പിഴ ലഭിക്കും. തീർഥാടകർ നിശ്ചിത സമയങ്ങളിൽ പുറപ്പെടുന്നതിനുള്ള വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കണമെന്ന് വ്യക്തികളോടും ഉംറ കമ്പനികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. നിർദിഷ്ട തീയതിക്ക് ശേഷം പുറപ്പെടുന്നതിലെ ഏതു കാലതാമസവും ലംഘനമായി കണക്കാക്കും.
വൈകിയ തീർഥാടകരെ റിപ്പോർട്ട് ചെയ്യുന്നതിൽ കമ്പനികൾ പരാജയപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പുറമേ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

