ഉംറ തീർത്ഥാടകർക്ക് ഇന്ന് എയർ ഇന്ത്യ വിമാനത്തിൽ മടങ്ങാൻ അവസരം
text_fieldsമാർച്ചിലെ ഏതു തീയതിയിലുള്ള ടിക്കറ്റ് കൈവശമുള്ളവർക്കും ഇന്നത്തെ വിമാനത്തിൽ യാത്ര ചെയ്യാം
ജിദ്ദ: തിരിച്ചുപോവാനാവാതെ ജിദ്ദയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകർക്ക് ഇന്ന് രാത്രി 11.15നു പുറപ്പെടുന്ന എയർ ഇന്ത്യ ജംബോ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാൻ അവസരം. ഏകദേശം 100നടുത്ത് സീറ്റുകൾ ഇന്നത്തെ വിമാനത്തിൽ ഒഴിവുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
എയർ ഇന്ത്യയുടെ AI 960 നമ്പർ വിമാനത്തിൽ ജിദ്ദ-കോഴിക്കോട് റൂട്ടിൽ മാർച്ച് മാസത്തിൽ ഏതു തീയതിയിലുള്ള ടിക്കറ്റ് കൈവശമുള്ള ഉംറ തീർത്ഥാടകർക്കും സീറ്റുകളുടെ ലഭ്യതക്കനുസരിച്ചു ഇന്നത്തെ എയർ ഇന്ത്യ ജംബോ വിമാനത്തിൽ യാത്ര ചെയ്യാം. ടിക്കറ്റ് കൈവശമുള്ളവർ യാത്രക്കായി ഇന്ന് രാത്രി എട്ടു മണിക്ക് മുമ്പായി ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തണമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
എന്നാൽ മാർച്ച് 15 നുള്ള ടിക്കറ്റെടുത്തവർ ഇന്ന് മടങ്ങേണ്ടതില്ല. അവർക്ക് നാളെ പുറപ്പെടുന്ന എയർ ഇന്ത്യ ജംബോ വിമാനത്തിൽ മടങ്ങാം. ഉംറ തീർത്ഥാടകർക്ക് മാത്രമാണ് ഈ അവസരം നൽകുന്നതെന്നും മറ്റു വിസയിലുള്ള യാത്രക്കാർക്ക് ഇത് ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
