ഉംറ തീർഥാടകക്ക് യാത്രയയപ്പ് നൽകി
text_fieldsസൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ‘ഇഹ്തിഫാൽ 2023’ ഉംറ പദ്ധതി അംഗമായ ഹാജറ ബീവിക്ക് ഷാനവാസ് അലിയാർ ഉപഹാരം നൽകുന്നു
ദമ്മാം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി നടപ്പാക്കുന്ന ‘ഇഹ്തിഫാൽ 2023’ ഉംറ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽനിന്നും അനുമതി ലഭിച്ച കോന്നി മണ്ഡലത്തിലെ ചിറ്റാർ സ്വദേശിനി ഹാജറ ബീവിക്ക് മുസ്ലിം ലീഗ് പ്രവർത്തകർ യാത്രയയപ്പ് നൽകി.
ചിറ്റാർ പാമ്പിനി കോളനിയിൽ നടന്ന യോഗത്തിൽ കെ.എം.സി.സിയുടെ സ്നേഹോപഹാരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഷാനവാസ് അലിയാർ സമ്മാനിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവംഗം നിതിൻ കിഷോർ, അൻസാരി മന്ദിരം, ചിറ്റാർ ജമാഅത്ത് പ്രസിഡൻറ് നസീർ കൂത്താടിപറമ്പിൽ, ഇമാംഅൽ അമീൻ ജൗഹരി, മുസ്ലിം ലീഗ് നേതാക്കളായ സാലി മോൻ ഓലിക്കപതാലിൽ, ഫസലുദ്ധീൻ, സുലൈമാൻ, ഷാജൻ പട്ടമുറിക്കൽ, അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

