തൃശൂർ സ്വദേശിയായ ഉംറ തീർഥാടകൻ മദീനയിൽ നിര്യാതനായി
text_fieldsമദീന: ഉംറ തീർഥാടനത്തിനെത്തിയ തൃശൂർ സ്വദേശി മദീനയിൽ നിര്യാതനായി. അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്. ഭാര്യ, മകൾ, സഹോദരൻ എന്നിവരോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ ഇദ്ദേഹം മക്കയിൽ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. താമസസ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള അൽസലാം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രാവിലെ മരണം.
ഭാര്യ: സബിത. മക്കൾ: ജാസ്മിൻ, തഹ്‌സിൻ. സഹോദരങ്ങൾ: ലത്തീഫ്, അലി (ലണ്ടൻ), ഖദീജ, പരേതരായ ഹൈദ്രോസ്, ഖാദർ, അബ്ദുറഹ്മാൻ, അസീസ്. മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സഹോദര പുത്രൻ നസീഫും മദീന പ്രവാസി വെൽഫെയർ വിങ് പ്രവർത്തകരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

