ഉംറ തീർഥാടകയായ പാലക്കാട് സ്വദേശിനി മക്കയിൽ മരിച്ചു
text_fieldsമക്ക: ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയിൽ മരിച്ചു. ആലത്തൂർ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയിൽ രോഗം മൂർച്ഛിക്കുകയും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു.
ഭർത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കൾ ഇബ്രാഹിം, യഅക്കൂബ്, പേരമകൻ ജുമാൻ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വിവരമറിഞ്ഞ് ഏക മകൻ സലീമും ഭാര്യ റഹ്മത്തും നാട്ടിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റൊരു മകൾ: റാഷിദ, മരുമകൻ: റഫീഖ് മാസ്റ്റർ (വെൽഫെയർ പാർട്ടി ഏരിയ സെക്രട്ടറി) എന്നിവർ നാട്ടിലുണ്ട്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് മഗ്‌രിബ് നമസ്കാരാനന്തരം മക്ക ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

