Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശിയായ ഉംറ തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശിയായ ഉംറ തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു
cancel
camera_alt

ആമിന

ജിദ്ദ: മലപ്പുറം സ്വദേശിയായ ഉംറ തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ നിര്യാതയായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന (56) ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിൽ ബന്ധുവിനോടൊപ്പം ഉംറക്കെത്തിയതായിരുന്നു. ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബുധനാഴ്ച പുലർച്ചെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം ആനുഭവപ്പെട്ടു. തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ജിദ്ദ കെ.എം.സി.സി വെൽഫയർ വിങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Umrah pilgrim from Malappuram passed away at Jeddah airport
Next Story