ദേഹാസ്വാസ്ഥ്യം; മലപ്പുറം സ്വദേശിയായ ഉംറ തീർഥാടകൻ ത്വാഇഫിൽ മരിച്ചു
text_fieldsജിദ്ദ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ത്വാഇഫിൽ മരിച്ചു. തിരൂരങ്ങാടിക്കടുത്ത് പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകൾക്കുമൊപ്പം ഉംറ നിർവഹിച്ച ശേഷം ഇന്ന് (ഞായർ) ത്വാഇഫ് സന്ദർശനത്തിനിടയിൽ മസ്ജിദ് അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ത്വാഇഫിലുള്ള കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പിതാവ്: ഇസ്മായിൽ കുട്ടി ഹാജി, ഭാര്യ: സഫിയ ഇല്യാൻ, മക്കൾ: ഇസ്മായിൽ, ബദറുന്നിസ, ഷറഫുന്നിസ, അനസ്, ജാമാതാക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ, സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻ കുട്ടി ഹാജി, അബൂബക്കർ ഹാജി, ഹസൻ ഹാജി, അബ്ദുറസാക്ക് ഹാജി. മൃതദേഹം ത്വാഇഫിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

