Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
Ummer obituary
cancel

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമ്മര്‍ എന്ന കുഞ്ഞാപ്പ(65) യാണ് മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. ഉംറ കർമങ്ങൾക്ക് ശേഷം ജിദ്ദയിലുള്ള മകള്‍ റിഷാനയുടെയും മരുമകന്‍ ബാസിമിന്റെയും കൂടെ താമസിച്ചു വരികയായിരുന്നു. അടുത്ത മാസം നാലിന് നാട്ടിലേക്ക്

മടങ്ങാനിരിക്കെയാണ് മരണം. ഇദ്ദേഹം നേരത്തെ 30 വര്‍ഷത്തോളം റിയാദില്‍ പ്രവാസിയായിരുന്നു. പരേതനായ അബ്ദുഹാജിയുടെ മകനാണ്. ഭാര്യ: ആറ്റശ്ശേരി ഷാഹിന (മൊറയൂര്‍), മക്കള്‍: റഷീഖ് (ഹൈദരാബാദ്), റിന്‍ഷി (ബംഗളൂരു), റിഷാന (ജിദ്ദ), റയാന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Umrah pilgrim from Malappuram dies in Jeddah
Next Story