Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉംറ തീർത്ഥാടകനായ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

text_fields
bookmark_border
ഉംറ തീർത്ഥാടകനായ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
cancel

മക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. തിരൂർ തെക്കൻ കുറ്റൂർ സ്വദേശി പുളിക്കൽ അശ്‌റഫ് (52) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടും മരുമകനോടുമൊപ്പം ഈ മാസം 18 ന് ഉംറക്കെത്തിയതായിരുന്നു. ഉംറയും മദീന സന്ദർശനവും കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനിരിക്കെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു.

അതിനിടെ ബുധനാഴ്ച രാത്രിയോടെയായിരുന്നു മരണം. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കി. ഭാര്യ: ഫാത്തിമ, മക്കൾ: സജ്‌ല, തഫ്‌സീല, നസീഹ് മോൻ, മരുമക്കൾ: ഇബ്രാഹിം, ഷാഫി ഇരിങ്ങല്ലൂർ (ദുബൈ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Umrah pilgrim from Malappuram died in Mecca
Next Story