Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശിനിയായ...

മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെതുടർന്ന് ജിദ്ദയിൽ മരിച്ചു. കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ (53) ആണ് ജിദ്ദ ജാമിഅ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഉംറ നിർവ്വഹിച്ചശേഷം മദീനാ സന്ദർശനവും കഴിഞ്ഞു മക്കയിലെത്തി പിതാവിനായി മറ്റൊരു ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിൽ ജിദ്ദയിലെത്തിയതായിരുന്നു.

മാതൃ സഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ ഉണ്ണീൻ (തമിഴ്‌നാട് പൊലീസ്), മാതാവ്: പാറമ്മൽ ഇത്തീരുമ്മ, സഹോദരൻ: പി.കെ. മുഹമ്മദ് ഹനീഫ (കുഞ്ഞാപ്പു).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrahumrah pilgrimageJeddahMalappuram
News Summary - Umrah pilgrim from Malappuram died in Jeddah
Next Story