Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉംറ തീർത്ഥാടക നാട്ടിലേക്ക് മടങ്ങവേ സൗദിയിൽ മരിച്ചു

text_fields
bookmark_border
ഉംറ തീർത്ഥാടക നാട്ടിലേക്ക് മടങ്ങവേ സൗദിയിൽ മരിച്ചു
cancel

ജിദ്ദ: കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക നാട്ടിലേക്ക് മടങ്ങവേ ബസിൽ മരിച്ചു. താണ സ്വദേശിനി അൽ സഫ കോട്ടേജിൽ താമസിക്കുന്ന പാലിച്ചുമ്മാന്റെവിട ഖദീജ (70) ആണ് മരിച്ചത്.

മദീന സന്ദർശനവും ഉംറ തീർത്ഥാടനവും പൂർത്തിയാക്കി മകനോടൊപ്പം നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു. ഞായറാഴ്ച മക്കയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ബസ്സിൽ വെച്ചായിരുന്നു മരണം.

മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Umrah pilgrim dies in saudi
Next Story