Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.
മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. ഭർത്താവ്: മുഹമ്മദ് കറുത്തേടത്ത്, മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

