Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ: നവംബർ ഒന്നു മുതൽ​...

ഉംറ: നവംബർ ഒന്നു മുതൽ​ വിദേശ തീർഥാടകർ എത്തിത്തുടങ്ങും –ഹജ്ജ്​ മന്ത്രാലയം

text_fields
bookmark_border
ഉംറ: നവംബർ ഒന്നു മുതൽ​ വിദേശ തീർഥാടകർ എത്തിത്തുടങ്ങും –ഹജ്ജ്​ മന്ത്രാലയം
cancel

ജിദ്ദ: നവംബർ ഒന്ന്​ (ഞായറാഴ്​ച) മുതൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങുമെന്ന്​ സൗദി ഹജ്ജ്​–ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ്​ കാരണം എട്ടുമാസത്തോളമായി നിർത്തിവെച്ച വിദേശ ഉംറ തീർഥാടനമാണ്​ പുനരാരംഭിക്കുന്നത്​.

ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നതി​െൻറ മൂന്നാംഘട്ടത്തിലാണിത്​​. വിദേശ തീർഥാടകരെ സ്വീകരിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നതിൽ അഭിമാനിക്കുന്നുവെന്ന്​ മന്ത്രാലയം വ്യക്തമാക്കി. യാത്രയിലുടനീളം തീർഥാടകർക്ക്​ എല്ലാ സേവനങ്ങളും പ്രദാനം ചെയ്യുന്നതിന്​ സുരക്ഷിതമായ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​​ പ്രവർത്തിക്കുന്നുണ്ട്​. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോ​േട്ടാ​ക്കോളും പാലിച്ച്​ ആവശ്യമായ സീറ്റുകൾ ഒരുക്കാൻ ദേശീയ വിമാനകമ്പനിയായ സൗദി എയർലൈൻസുമായി എകോപിച്ച്​ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

ആഭ്യന്തരവും അന്താരാഷ്​ട്രീയവുമായ ഉംറ ഏജൻസികളുമായി ബന്ധപ്പെട്ട നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനം തടയാൻ വിദൂര സാ​േങ്കതിക സംവിധാനത്തിൽ പ്രവർത്തിക്കേണ്ടതിനാൽ ആഭ്യന്തര, വിദേശ ഏജൻസികളുമായുള്ള നടപടികൾ പൂർത്തീകരിക്കാൻ വിദേശ മന്ത്രാലയവുമായി സഹകരിച്ച്​ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്​.

യാത്രയും താമസവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ആരോഗ്യ മുൻകരുതലും മന്ത്രാലയം നിശ്ചയിച്ച ചട്ടങ്ങളും അനുസരിച്ചായിരിക്കും ഇൗ നടപടികൾ സ്വീകരിക്കുക. ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെയാണ്​ സൗദിയിലേക്ക്​ വരാൻ അനുവദിക്കുക എന്നത്​ നിശ്ചയിക്കാൻ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച്​ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്​. ആരോഗ്യപ്രതിരോധ നടപടികൾക്കനുസരിച്ചും തീർഥാടകരുടെ രാജ്യങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ചും തീർഥാടകരുടെ എണ്ണത്തിൽ മാറ്റങ്ങൾ ഇടക്കിടെ ഉണ്ടാകുമെന്നും ഹജ്ജ്​–ഉംറ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahForeign pilgrimsMinistry of Hajj
Next Story