മസ്ജിദുന്നബവിയിലെ ഉംറ, സിയാറ പ്രവർത്തന പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsമദീന മസ്ജിദുന്നബവി
മദീന: ഈ വർഷത്തെ ഉംറ, സിയാറ സീസണുകൾക്കായി മസ്ജിദുന്നബവിയിൽ നടപ്പാക്കുന്ന സമഗ്ര പ്രവർത്തന പദ്ധതി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ഉദ്ഘാടനം ചെയ്തു. പ്രവാചക മസ്ജിദ് സന്ദർശിക്കുന്ന തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുക, അവരുടെ ആത്മീയ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് വിപുലമായ മതപര-വൈജ്ഞാനിക ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
തീർഥാടകരുടെയും സന്ദർശകരുടെയും വർധിച്ചുവരുന്ന എണ്ണത്തിന് അനുസൃത++മായി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്നും പ്രവർത്തന സജ്ജത വർധിപ്പിക്കുമെന്നും അബ്ദുറഹ്മാൻ അൽ സുദൈസ് വ്യക്തമാക്കി.
ഇരുഹറം ഭരണാധികാരികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം മസ്ജിദുന്നബവിയുടെ പ്രബോധന-ജ്ഞാന സന്ദേശം ലോകമെമ്പാടുമുള്ള തീർഥാടകരിലേക്ക് എത്തിക്കാൻ ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിശ്വാസികളുടെ ആത്മീയ അനുഭവം കൂടുതൽ സമ്പന്നമാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

