ഉംറയാത്രക്കിടെ അപകടം: മലയാളി വനിതകളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
text_fieldsദമ്മാം: ഉംറയാത്രാസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് മരിച്ച കോഴിക്കോട് ഒാമശ്ശേരി പുത്തൂർ സ്വദേശികളായ റഹീന (43), നഫീസ (52) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടിെലത്തിക്കും. ദമ്മാമിൽനിന്ന് ഉംറക്കു പുറപ്പെട്ട പുത്തൂർ നാഗാളികാവ് മൂഴിപ്പുറത്ത് ഷംസുദ്ദീനും ഭാര്യ റഹീനയും മക്കളും സഹോദരി നഫീസയും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. രാവിലെ എട്ടിന് പുത്തൂർ മസ്ജിദുൽ മുജാഹിദീനിൽ (മസ്ജിദുൽ ജൗഹർ) മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കും.
പാലത്ത് മരക്കാട്ടുപുറത്ത് ഹജ്ജുക്കോയ മാസ്റ്ററുടെ മകളാണ് റഹീന. മാതാവ്: റസിയ. മക്കൾ: ഫിറാസ്, ഫിദ, ഫുവാദ്. സഹോദരങ്ങൾ: റിയാസ് (ദമ്മാം), റമീസ് (ഹസനിയ എ.യു.പി സ്കൂൾ, മുട്ടാഞ്ചേരി), റംസീന (പുല്ലോറമ്മൽ എൽ.പി സ്കൂൾ, ആരാമ്പ്രം).
നടമ്മൽപൊയിൽ പാലക്കാംതൊടുകയിൽ അബ്ദുൽ വഹാബിെൻറ ഭാര്യയാണ് നഫീസ. പിതാവ്: പരേതനായ മൂഴിപ്പുറത്ത് മൊയ്തീൻകുട്ടി ഹാജി. മാതാവ്: ആയിഷ. മക്കൾ: മുംതാസ്, ഫവാസ് (ദമ്മാം), ഷാനിബ. മരുമക്കൾ: നജീബ് മായനാട്, നൂറുദ്ദീൻ ചമൽ, ജഫ്ന കോവൂർ. മറ്റ് സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ് (റിയാദ്), അബൂബക്കർ, അബ്ദുൽ ഖാദർ (സി.എം.സി ഹൈസ്കൂൾ, എലത്തൂർ), മുജീബുറഹ്മാൻ (റിയാദ്).
കഴിഞ്ഞ വ്യാഴാഴ്ച രാത്രി റിയാദിന് സമീപമാണ് അപകടമുണ്ടായത്. വർഷങ്ങളായി ഷംസുദ്ദീനും കുടുംബവും ദമ്മാമിലാണ്. നാട്ടിൽനിന്ന് സന്ദർശക വിസയിലെത്തിയതാണ് സഹോദരി നഫീസ. റിയാദിൽനിന്ന് 350 കിലോമീറ്റർ അകലെ മക്ക ഹൈവേയിൽവെച്ചാണ് അപകടമുണ്ടായത്. റോഡിെൻറ വശത്തെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. വണ്ടിയുടെ പിൻസീറ്റിലിരുന്ന നഫീസയും റഹീനയും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
