Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉംറ വിസകളുടെ എണ്ണം 72 ലക്ഷം കവിഞ്ഞു
text_fieldsbookmark_border
ജിദ്ദ: ഉംറ വിസകളുടെ എണ്ണം 72 ലക്ഷമായി. റമദാൻ 11 വരെയുള്ള കണക്കാണിത്. 66,39,295 പേർ ഇതിനകം ഉംറക്കെത്തിയിട്ടുണ്ട്. നിലവിൽ 7,57,498 തീർഥാടകർ പുണ്യഭൂമിയിലുണ്ട്. 6,02,004 പേർ മക്കയിലും 1,55,494 പേർ മദീനയിലുമാണ്. 58,81,798 പേർ ഉംറ നിർവഹിച്ചു തിരിച്ചുപോയിട്ടുണ്ട്. വിമാനമാർഗമാണ് ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്. 59,07,541 പേർ. കരമാർഗം 6,34,379 പേരും കടൽ മാർഗം 97,375 പേരും എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ എത്തിയത് പാക്കിസ്താനിൽ നിന്നാണ് 14,54,684 പേർ. തൊട്ടടുത്ത സ്ഥാനത്ത് ഇന്തോനോഷ്യയാണ്. 9,22,018 പേർ. ഇന്ത്യ മൂന്നാം സ്ഥാനത്താണ്, 6,21,742 പേർ. തൊട്ടടുത്ത സ്ഥാനങ്ങളിലായി ഇൗജിപ്ത്, അൾജീരിയ, യമൻ, തുർക്കി, മലേഷ്യ, ഇറാഖ്, ജോർദ്ദാൻ എന്നീ രാജ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
