ഉംറ തീർഥാടകരുടെ എണ്ണത്തിൽ അഞ്ച്​ ശതമാനം വർധനവ്​​; 55 ലക്ഷം വിസ അനുവദിച്ചു

ജിദ്ദ: ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഇൗ വർഷം ഇതുവരെ അഞ്ച്​ ശതമാനം വർധനവ്​. ഏപ്രിൽ അഞ്ച്​ (റജബ്​ അവസാനം വരെ) വരെയുള്ള തീർഥാടകരുടെ എണ്ണം സംബന്ധിച്ച പരിശോധനയിലാണ്​​ മുൻ വർഷത്തേക്കാൾ അഞ്ച്​ ശതമാനം വർധനവുണ്ടായെന്ന്​ വ്യക്തമായത്​. റജബ്​ അവസാനം വരെ 51,02,400 തീർഥാടകർ പൂണ്യഭൂമിയിലെത്തിയതായാണ് ​കണക്ക്​. മുൻവർഷം ഇതേ കാലയളവിലെ തീർഥാടകരു​ടെ എണ്ണം 48,38,873 ആയിരുന്നു​. 55,45, 480 വിസകൾ ഇതുവരെ അനുവദിച്ചു​. മുൻ വർഷം ഇതേ കാലയളവിൽ ഇത്​ 52, 78, 017 ആയിരുന്നു​.

45,97,530 തീർഥാടകർ ഇതിനകം ഉംറ നിർവഹിച്ച്​ മടങ്ങി​. 5,04,870 തീർഥാടകർ പുണ്യഭൂമിയിൽ അ​വശേിക്കുന്നുണ്ട്​​. തീർഥാടകർ കൂടുതലുമെത്തിയത്​ വിമാന മാർഗമാണ്​. 45,54,937 പേർ. കരമാർഗം 4,89,879 പേരും കടൽ മാർഗം 57,584 പേരും എത്തിയിട്ടുണ്ട്​. സ്​ത്രീകളാണ്​ കൂടുതൽ, മൊത്തം 29,27,659 പേർ. പുരുഷന്മാർ 26,17,921 ആണ്​. ഇതിൽ 18,63,151 പേർ കുടുംബങ്ങളായാണ്​ എത്തിയത്​. 36,82,429 പേർ ഒറ്റയായും വന്നു. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്​ പാക്കിസ്​താനിൽ നിന്നാണ്​, 11,85,513​ പേർ. 


ഇന്തേ​ാനോഷ്യയാണ്​ തൊട്ടടുത്തു. മൂന്നാം സ്​ഥാനമാണ്​ ഇന്ത്യക്ക്​. 4,95,179 പേർ ഇന്ത്യയിൽ നിന്നെത്തി. ഇൗജിപ്​ത്​, തുർക്കി, യമൻ, മലേഷ്യ, അൽജീരിയ, ഇറാഖ്​, ജോർദാൻ എന്നീ രാജ്യങ്ങളാണ്​ ബാക്കി സ്​ഥാനങ്ങളിൽ​. തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ​വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ കണക്ക്​ ശേഖരിക്കുന്നത്​. ഒാരോ മാസത്തേയും തീർഥാടകരുടെ വരവും തിരിച്ചുപോക്കും സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇൗയാവശ്യത്തിനാണ്​ പരസ്യപ്പെടുത്തുന്നതെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്​തമാക്കി. ‘വിഷൻ 2030’​​െൻറ ഭാഗമാണിതും. തീർഥാടകരുടെ എണ്ണം ക്രമേണ കൂട്ടാനാണ്​ ശ്രമിച്ചുകൊണ്ടിരിക്കുന്നത്​. 2030 ആകു​​​േമ്പാഴേക്കും 30 ദശലക്ഷം തീർഥാടകരെ സ്വീകരിക്കുന്നതിലേക്ക്​ എത്തിക്കുന്നതാണ്​​ പദ്ധതിയെന്നും മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.  

Loading...
COMMENTS