Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉം​റ നി​ർ​വ​ഹി​ച്ച​ത്​...

ഉം​റ നി​ർ​വ​ഹി​ച്ച​ത്​ 6,59,430 തീ​ർ​ഥാ​ട​ക​ർ

text_fields
bookmark_border
ഉം​റ നി​ർ​വ​ഹി​ച്ച​ത്​ 6,59,430 തീ​ർ​ഥാ​ട​ക​ർ
cancel

ജി​ദ്ദ: കോ​വി​ഡ്​ വ്യാ​പ​ന​ശേ​ഷം ഉം​റ തീ​ർ​ഥാ​ട​നം പു​ന​രാ​രം​ഭി​ച്ച്​ മൂ​ന്നാ​ഴ്​​ച​ക്കി​ടെ 6,59,430 തീ​ർ​ഥാ​ട​ക​ർ ഉം​റ നി​ർ​വ​ഹി​ച്ചു. ഇൗ ​മാ​സം നാ​ലു​ മു​ത​ൽ 27 വ​രെ 24 ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്.

ഉം​റ​ക്കും മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നും അ​നു​മ​തി​പ​ത്രം നേ​ടാ​നു​ള്ള ഇ​അ്​​ത​മ​ർ​നാ ആ​പ്പി​ൽ ഇൗ ​കാ​ല​യ​ള​വി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​ടെ എ​ണ്ണം 14,33,176 ആ​യ​താ​യും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ 59 ശ​ത​മാ​നം സൗ​ദി പൗ​ര​ന്മാ​രും 41 ശ​ത​മാ​നം രാ​ജ്യ​ത്തു​ള്ള വി​ദേ​ശി​ക​ളു​മാ​ണ്. ഇ​തി​ൽ 68 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 32 ശ​ത​മാ​നം സ്​​ത്രീ​ക​ളു​മാ​ണ്. ആ​പ്പി​ലെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​രു​ടെ എ​ണ്ണം 12,26,715 ക​വി​ഞ്ഞി​ട്ടു​ണ്ട്. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ന​മ​സ്​​ക​രി​ക്കാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം 4,64,960ഉം ​റൗ​ദ​യി​ൽ സ​ലാം പ​റ​യാ​ൻ 69,926 പേ​രും റൗ​ദ​യി​ൽ ന​മ​സ്​​കാ​ര​ത്തി​ന്​ 21,599 പു​രു​ഷ​ന്മാ​രും 10,800 സ്​​ത്രീ​ക​ളും എ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഇ​അ്​​ത​മ​ർ​നാ ആ​പ്പി​ൽ 14,33,176 പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umra
Next Story