മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മദീനയിൽ നിര്യാതയായി
text_fieldsകുമ്പിള വളപ്പിൽ ബീപാത്തുട്ടി
മദീന: ഉംറ തീർഥാടനത്തിനെത്തിയ മലപ്പുറം ചങ്ങരംകുളം കുമ്പിള വളപ്പിൽ ബീപാത്തുട്ടി (54) മദീനയിൽ നിര്യാതയായി. ഭർത്താവ് അബൂബക്കർ, മകൾ ഷഹല എന്നിവരോടൊപ്പം ഉംറക്കെത്തിയ ബീപാത്തുട്ടിക്ക് മദീനയിലെത്തിയപ്പോൾ ദേഹാസ്വസ്‌ഥ്യം അനുഭവപ്പെടുകയും മദീനയിലെ കിങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടയിലാണ് ബുധനാഴ്ച രാത്രി മരിച്ചത്.
|
ദുബൈയിൽ ജോലി ചെയ്യുന്ന അഷ്‌റഫ്, ഷാഹിദ് എന്നിവർ കഴിഞ്ഞ ദിവസം മദീനയിലെത്തിയിട്ടുണ്ട്. പിതാവ്: ഉസ്മാൻ, മാതാവ്: പാത്തുണ്ണി, മരുമക്കൾ: മുഹമ്മദ് (ഖത്തർ), ഷംസുദ്ദീൻ, നജ്മത്ത്. മയ്യിത്ത് വ്യാഴാഴ്ച മദീനയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സാമൂഹിക പ്രവർത്തകരായ അൻവർ ഷാ, അബ്ദുൽ അസീസ് കുന്നുംപുറം എന്നിവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

