Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആശങ്ക വേണ്ട; ഉംറ...

ആശങ്ക വേണ്ട; ഉംറ തീർഥാടന വിലക്ക് താൽക്കാലികം

text_fields
bookmark_border
ആശങ്ക വേണ്ട; ഉംറ തീർഥാടന വിലക്ക് താൽക്കാലികം
cancel
camera_alt???????? ????????????? ????????? ?????? ???????? ??? ????????. ?????? 19 ??????? ????? ???????????? ????????? ??????? ??????? ???????? ???????? ?????? ??????????????? ??? ???????????????????? ?????? ?????????????????. ??? ?????????????????? ??????????????????? ?????? ?????????? ???????????? ??????

ജിദ്ദ: സൗദി അറേബ്യയിലും കോവിഡ്​^19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഉംറ തീർഥാടന വിലക്ക് താൽക്കാലി കം മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ഇൗ നടപടി നിരന്തരം പുനഃപരിശോധനക്ക്​ വിധേയമാക്കും. സുരക്ഷിതമെന്ന്​ ഉറച്ചുവരുന്ന നിമിഷംതന്നെ വിലക്ക്​ നീക്കുമെന്നും അധികൃതർ വ്യക്​തമാക്കി​. കോവിഡ്​^19 വൈറസ്​ വ്യാപനം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെയും അന്താരാഷ്​ട്ര സംഘടനകളുടെ, പ്രത്യേകിച്ച്​ ലോകാരോഗ്യ സംഘടനയുടെ നടപടികളെ പിന്തുണച്ചാണ്​ ഇൗ നിർണായക തീരുമാനമെടുത്തതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇതി​​െൻറ മുന്നോടിയായി ചില ചുവടുവെപ്പുകൾ നേര​േത്ത എടുത്തിട്ടുണ്ട്​.


വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഉംറ തീർഥാടനവും മദീന സന്ദർശനവും നേര​േത്തതന്നെ തടഞ്ഞിരുന്നു. ടൂറിസം വിസയിലെത്തുന്നവർക്കും മക്ക, മദീന സന്ദർശനത്തിന്​ വിലക്കേർപ്പെടുത്തിയിട്ടുണ്ട്​. ഏറ്റവും ഒടുവിലായി ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവർക്കും മക്ക, മദീന സന്ദർശനത്തിന്​ താൽക്കാലിക നിരോധനമേർപ്പെടുത്തി. കൂടാതെ ​​ദേശീയ തിരിച്ചറിയൽ കാർഡുപയോഗിച്ച്​ മറ്റു​ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ഉംറ തീർഥാടനവും മദീന സന്ദർശനവും വിലക്കിയിരുന്നു. മക്കയിലും മദീനയിലും ആളുകളെത്തുന്നതിന്​ നിയന്ത്രണമേർപ്പെടുത്തിയത്​ മുഴുവനാളുകളുടെയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണ്​. ഇരു ഹറമുകളും വലിയ ജനക്കൂട്ടത്തിന്​ സാക്ഷിയാകുന്ന സ്​ഥലങ്ങളാണ്​. ഇവിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തേണ്ടത്​ ഏറെ പ്രധാനമാണ്​.
കോവിഡി​​െൻറ വ്യാപനം തടയുന്നതിന്​ രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികളിൽ പ്രധാനപ്പെട്ടതാണിത്​. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക്​ പരമാവധി സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ സ്വീകരിക്കുന്ന നടപടികളാണിവയെല്ലാമെന്നും മന്ത്രാലയം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiumragulf news#Covid19
News Summary - umra-kovid-saudi-gulf news
Next Story