ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് മതകാര്യവകുപ്പിെൻറ വക കുടകൾ വിതരണം ചെയ്തു. ചൂടിൽനിന്ന് ആശ്വാസമേകാൻ ആരംഭിച്ച 'തണലും സംരക്ഷണവും രണ്ട്'എന്ന പദ്ധതിക്കു കീഴിലാണ് തീർഥാടകർക്ക് കുടകൾ വിതരണം ചെയ്തത്. മൊത്തം രണ്ടു ലക്ഷം കുടകൾ വിതരണം ചെയ്യാനുള്ളതാണ് പദ്ധതി.
സ്വീകരണകേന്ദ്രങ്ങളിൽ ആദ്യ മണിക്കൂറിൽ 5000 കുടകൾ വിതരണം ചെയ്തതായാണ് കണക്ക്. തീർഥാടകർക്കു പുറമെ ഹജ്ജ് സേവനത്തിലേർപ്പെടുന്ന ജോലിക്കാർ, പൊലീസുകാർ തുടങ്ങിയവർക്ക് കുടകൾ വിതരണം ചെയ്യും. ഇത് രണ്ടാം വർഷമാണ് മതകാര്യ വകുപ്പിനു കീഴിൽ കുടകൾ വിതരണം ചെയ്യുന്നത്. കൂടാതെ, ഇരുഹറം കാര്യാലയത്തിനു കീഴിലും തീർഥാടകർക്ക് കുടകളും നമസ്കാര വിരിപ്പുകളും വിതരണം ചെയ്യുന്നുണ്ട്.