Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകന്​ കുട നൽകിയ...

തീർഥാടകന്​ കുട നൽകിയ സുരക്ഷ: ഉദ്യോഗസ്ഥന്​ മക്ക ഗവർണറുടെ ആദരം

text_fields
bookmark_border
തീർഥാടകന്​ കുട നൽകിയ സുരക്ഷ:  ഉദ്യോഗസ്ഥന്​ മക്ക ഗവർണറുടെ ആദരം
cancel
camera_alt

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഫാ​ഇ​സ്​ അ​ൽ​ഗാ​മി​ദി​യെ മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: മ​ക്ക ഹ​റ​മി​ൽ ത്വ​വാ​ഫി​നി​ട​യി​ൽ കൊ​ടും ചൂ​ടി​ൽ നി​ന്ന്​ ആ​ശ്വാ​സം തേ​ടി​യെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ന്​ ത​െൻറ കു​ട ന​ൽ​കി​യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​​ന്​ മ​ക്ക ഗ​വ​ർ​ണ​റു​ടെ ആ​ദ​രം. ചൊ​വ്വാ​​ഴ്​​ച​യാ​ണ്​ മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ ഹ​ജ്ജ്​ ഉം​റ പ്ര​ത്യേ​ക സു​ര​ക്ഷ സേ​ന മേ​ധാ​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഫാ​ഇ​സ്​ അ​ൽ​ഗാ​മി​ദി എ​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ദ​രി​ച്ച​ത്. ത്വ​വാ​ഫി​നി​ട​യി​ൽ ചൂ​ട്​ സ​ഹി​ക്ക​വ​യ്യാ​താ​യ​പ്പോ​ൾ ക​അ്​​ബ​ക്ക​രി​കെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഫാ​ഇ​സ്​ അ​ൽ​ഗാ​മി​ദി​യു​ടെ അ​ടു​ക്ക​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​െൻറ​ കു​ട തീ​ർ​ഥാ​ട​ക​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​െൻറ കു​ട ഉ​ട​ൻ തീ​ർ​ഥാ​ട​ക​ന്​ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​സ്​​ലാം വി​ഭാ​വ​നം ചെ​യ്യു​ന്ന മാ​നു​ഷി​ക നി​ല​പാ​ടി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​െൻറ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ മ​ക്ക ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. സു​ര​ക്ഷ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ മ​ക്ക ഗ​വ​ർ​ണ​ർ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ​ത്തി​ന്​ ഫാ​ഇ​സ്​ അ​ൽ​ഗാ​മി​ദി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umbrella security provided to pilgrims
News Summary - Umbrella security provided to pilgrims: Mecca Governor pays tribute to official
Next Story