Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
ദമ്മാം: നാട്ടിൽ അന്തരിച്ച സ്കാൻ കൂട്ടായ്മയുടെ സ്ഥാപക അംഗമായിരുന്ന ഉമ്മർ ഹുസൈന്റെ നിര്യാണത്തിൽ സോഷ്യൽ ആൻഡ് ചാരിറ്റി അസോസിയേഷൻ ഫോർ നിലമേൽ (സ്കാൻ) അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രവാസ ലോകത്തിനും കൂട്ടായ്മക്കും അദ്ദേഹം നല്കിയ സേവനങ്ങൾ ഏവരും അനുസ്മരിച്ചു. അഷറഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ദീപു ദേവദാസ്, നൗഷാദ് മൂലക്കടയിൽ, എ.കെ. അസീസ്, സാബു മേലതിൽ, ഷിബു ആലുംകുന്നിൽ, റിയാസ് കലാം, ഹക്കിം കുഴിവിള, ഷാജിർഖാൻ തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു. അനീസ് കലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഫ്ദർ സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു.
Next Story

