Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിർണായക നീക്കവുമായി...

നിർണായക നീക്കവുമായി യുക്രെയ്​ൻ ​പ്രസിഡൻറ്​ സെലൻസ്‌കി റിയാദിൽ

text_fields
bookmark_border
Volodymyr Zelensky
cancel
camera_alt

 യുക്രെയ്​ൻ പ്രസിഡൻറ്​ വ്ലാദിമിർ സെലൻസ്‌കിയെ റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാ​െൻറ നേതൃത്വത്തിൽ സ്വീകരിക്കുന്നു

റിയാദ്​: യുക്രെയ്​ൻ-റഷ്യൻ പ്രതിസന്ധിയെക്കുറിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച ചെയ്യാൻ യുക്രെയ്​ൻ പ്രസിഡൻറ്​ വ്ലാദിമിർ സെലൻസ്‌കി റിയാദിൽ. കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ, സ്​റ്റേറ്റ് മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, റിയാദ്​ മേയർ അമീർ ഫൈസൽ ബിൻ അബ്​ദുൽ അസീസ്​ ബിൻ അയ്യാഫ്​, യുക്രെയ്​നിലെ സൗദി അംബാസഡർ മുഹമ്മദ്​ അൽമസ്​ഹർ അൽജബറിൻ, സൗദിയിലെ യുക്രെയ്​ൻ അംബാസഡർ അനറ്റോലി പെട്രേ​േങ്കാ, റോയൽ പ്രൊ​േട്ടാക്കോൾ അണ്ടർ സെക്രട്ടറി ഫഹദ്​ അൽസഹ്​ൽ എന്നിവർ ​സ്വീകരിച്ചു.

സൗദി സന്ദർശനത്തിനിടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യും. യു​െക്രയ്​ൻ-റഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള സഹകരണം, സംഭാഷണം, ചർച്ചകൾ എന്നിവ വർധിപ്പിക്കലും കീവും മോസ്കോയും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറുന്ന വിഷയത്തിൽ സൗദി മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ച്​ ചർച്ച ചെയ്യലും സന്ദർശനത്തി​െൻറ ലക്ഷ്യങ്ങളാണ്​.

കീരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​നെ കാണാൻ ഞാൻ സൗദി അറേബ്യയിൽ എത്തിയെന്ന്​ ‘എക്​സി’ൽ സെലെൻസ്‌കി കുറിച്ചു. റഷ്യൻ സൈനിക നടപടി നിർത്താൻ കീവ്​ നിർദേശിച്ച ‘സമാധാന സൂത്രവാക്യ’വും മോസ്കോയിൽ തടവിലാക്കിയ യുദ്ധത്തടവുകാരുടെ മടങ്ങിവരവും ചർച്ചയിൽ വിഷയീഭവിക്കും. സൗദി അറേബ്യ എതാനും മാസങ്ങൾക്ക്​ മുമ്പ്​ യുദ്ധ തടവുകാരുടെ മടങ്ങിവരവ്​​ സുഗമമാക്കുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തിയ കാര്യം യുക്രെയ്​ൻ പ്രസിഡൻറ്​ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UkraineSaudi ArabiaVolodymyr Zelensky
News Summary - Ukraine president Volodymyr Zelensky in Saudi
Next Story