യു.കെ. മുഹമ്മദ്ഷാക്ക് സ്വീകരണം
text_fieldsഹജ്ജിനെത്തിയ യു.കെ. മുഹമ്മദ് ഷാക്ക് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: കുടുംബസമേതം ഹജ്ജ് നിർവഹിക്കാനെത്തിയ കൊണ്ടോട്ടി മുനിസിപ്പൽ മുസ്ലിം ലീഗ് നേതാവും അഞ്ചാം വാർഡ് മുസ്ലിംലീഗ് പ്രസിഡൻറുമായ യു.കെ. മുഹമ്മദ്ഷാക്ക് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡൻറ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ബാസ് മുസ്ലിയാരങ്ങാടി അധ്യക്ഷത വഹിച്ചു. മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലീൽ ഒഴുകൂർ, യൂസഫ് കോട്ട, കബീർ നീറാട്, റഹ്മത്ത് അലി എരഞ്ഞിക്കൽ, മുഷ്താഖ് മധുവായി എന്നിവർ സംസാരിച്ചു. ഉണ്ണി മുഹമ്മദ്, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. കെ.കെ. ഫൈറൂസ് സ്വാഗതവും ജംഷി ബാവ കാരി നന്ദിയും പറഞ്ഞു. മുഷ്താഖ് മധുവായി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

