പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സൗദി കിരീടാവകാശി അഭിനന്ദിച്ചു
text_fieldsകെയ്ർ സ്റ്റാർമർ
റിയാദ്: ചരിത്രം കുറിച്ച തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ബ്രിട്ടൻ പ്രധാനമന്ത്രിയായി അവരോധിതനായ കെയ്ർ സ്റ്റാർമറിന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദന സന്ദേശം അയച്ചു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി നിയമിതനായ അവസരത്തിൽ വിജയത്തിനും സമൃദ്ധിക്കും വേണ്ടി ഞങ്ങളുടെ ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സന്ദേശത്തിൽ പറഞ്ഞു.
ബ്രിട്ടനിലെയും നോർത്തേൺ അയർലൻഡിലെയും ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ മികവിനെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.

