യു.ഐ.സി ഗൾഫ് ക്രിക്കറ്റ് ലീഗ്: തോപ്പിൽ ജേതാക്കൾ
text_fieldsദമ്മാം യു.ഐ.സി ഗൾഫ് ക്രിക്കറ്റ് ലീഗിൽ വിജയികളായ തോപ്പിൽ ടീം
ദമ്മാം: ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച പ്രഥമ യു.ഐ.സി ഗൾഫ് ലീഗ് സീസൺ ആവേശകരമായി സമാപിച്ചു. ദമ്മാം തമീമി ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ടാഴ്ച നീണ്ടുനിന്ന ക്രിക്കറ്റ് മാമാങ്കത്തിൻ്റെ ഫൈനൽ മൽസരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടീം ഡ്രീംസ് നിശ്ചിത എട്ട് ഓവറില്‍ 66 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം തോപ്പിൽ ഒരു ഘട്ടത്തിൽ അനായാസം മറികടക്കുമെന്ന് കരുതിയ മത്സരത്തിൽ, ഡ്രീംസ് ബൗളർമാർ ശക്തമായി തിരിച്ചു വരവ് നടത്തിയെങ്കിലും അവസാന പന്തിൽ തോപ്പിൽ വിജയം സ്വന്തമാക്കി. ഫൈനൽ മാൻ ഓഫ് ദ മാച്ചായി മുഹമ്മദ് അലിയെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരനും മികച്ച ബാറ്റ്സ്മാനുമായി കെ.വി റഊഫ്, മികച്ച ബൗളർ ഷബീർ, എമർജിംഗ് പ്ലേയർ ലാസിം യൂസഫ്, ഏറ്റവും കൂടുതൽ ഡിസ്മിസലുകൾ നേടിയ താരം മുഹമ്മദ് അലി, മികച്ച ക്യാച്ചിനുള്ള പുരസ്കാരം ഷഹ്സിൻ,ഫെയർ പ്ലേ അവാർഡ് ടീം ഓയിൽ ഫീൽഡ് എന്നിവർ കരസ്ഥമാക്കി. സമാപന ചടങ്ങിൽ യു.ഐ.സി പ്രതിനിധികളായി ബെന ഷംസുദ്ദീനും, ജി.ട്ടി.എൽ മാനേജിങ് ഡയറക്ടർമാര്‍ സഫ്വത്, ഷിറാസ്, ഫിൻപാൽ ഡയറക്ടർ അഷ്റഫ്, പാരഗൺ, ഇ.ജി.ട്ടി ഡയറക്ടർ നുസുൽ ബറാമി, മൂൺസ്റ്റാർ ഡയറക്ടർ കോയസ്സൻ, ജാഗ് അറേബ്യ ഡയറക്ടർ ഷിനിൽ റഹ്മാൻ, എ.ഐ.ഇ ഡയറക്ടർ മമ്മുദു, റ്റെട്ട്ര എക്സിക്യൂട്ടിവ് ഇർഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

