‘പ്രവാസി സൗഹൃദ കേരളത്തിന് യു.ഡി.എഫ് വരണം’ ജിദ്ദയിൽ കെ.എം.സി.സി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി
text_fieldsജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച
തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ നിന്ന്
ജിദ്ദ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ചരിത്ര വിജയം ഉറപ്പാക്കുന്നതിനായി ജിദ്ദയിൽ കെ.എം.സി.സി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വേൾഡ് കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.കെ.എ. റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിദ്ദയുടെ വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
സംസ്ഥാനത്തിെൻറ സമഗ്ര വികസനത്തിനും പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു.
സർക്കാരിെൻറ അവസരവാദ രാഷ്ട്രീയവും വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും കേരളത്തിെൻറ സാമൂഹികാന്തരീക്ഷത്തെ തകർക്കുന്നതായും ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ കുറ്റപ്പെടുത്തി. നാസർ വെളിയങ്കോട്, നസീർ വാവക്കുഞ്ഞ്, ഇസ്മാഈൽ മുണ്ടക്കുളം, എ.കെ. ബാവ, നാസർ മച്ചിങ്ങൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നാണി ഇസ്ഹാക്ക്, സക്കരിയ ആറളം, നസീർ പെരുമ്പല (കാസർകോട്), സെയ്തലവി രാമനാട്ടുകര, കെ.കെ. മുഹമ്മദ്, മനാഫ് മണ്ണാർക്കാട്, കെ.എസ്. റസാക്ക് (കോട്ടയം), സമീർ ആലപ്പുഴ, നൗഫൽ ഉള്ളാടൻ, മുഹമ്മദ് പെരുമ്പിലായി, ശിഹാബ് കണ്ണമംഗലം, മുഹമ്മദലി മുസ്ലിയാർ പെരിന്തൽമണ്ണ, അബൂട്ടി നിലമ്പൂർ, ജാഫർ വെന്നിയൂർ, അയ്യൂബ് മറയൂർ, ബക്കർ കിഴിശ്ശേരി, സലാഹു വാളക്കുട, സമീർ തൃക്കലങ്ങോട്, അബ്ദുൽ ഖാദർ ചെങ്കള എന്നിവർ ചർച്ചയിൽ സംസാരിച്ചു. കേരളത്തിെൻറ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ പ്രവാസികളുടെ പിന്തുണ നിർണായകമാണെന്നും ജിദ്ദയിലെ മുഴുവൻ കെ.എം.സി.സി പ്രവർത്തകരും പ്രചാരണ രംഗത്ത് സജീവമാകണമെന്നും യോഗം ആഹ്വാനം ചെയ്തു.
ഇസ്ഹാഖ് പൂണ്ടോളി, ടി.പി. സിറാജ് കണ്ണവം, അലി പാങ്ങാട്ട്, സീതി കൊളക്കാടൻ, ആബിദ് പട്ടാമ്പി, മുസ്തഫ ആനക്കയം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വി.പി. മുസ്തഫ സ്വാഗതവും ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

