കേരളത്തെ തിരിച്ചുപിടിക്കാൻ യു.ഡി.എഫ് വരണം -കോഴിക്കോട് ജില്ലാ കെ.എം.സി.സി
text_fieldsറിയാദ്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക ഘട്ടമാണെന്നും ജനവിരുദ്ധ ഭരണം കാഴ്ചവെക്കുന്ന നിലവിലെ സർക്കാരിന് പകരം യു.ഡി.എഫിനെ അധികാരത്തിലേറ്റേണ്ടത് അനിവാര്യമാണെന്നും റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, കാർഷിക-വിദ്യാഭ്യാസ മേഖലകളിലെ അവഗണന എന്നിവയിൽ പരാജയപ്പെട്ട ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയാണെന്ന് യോഗം വിലയിരുത്തി.
പ്രവാസി മലയാളികൾ നാട്ടിൽ പോയി വോട്ടവകാശം വിനിയോഗിക്കണമെന്നും യു.ഡി.എഫ് സന്ദേശം ജനങ്ങളിലെത്തിക്കാൻ മുൻകൈ എടുക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബൂത്ത് തലം മുതൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ല വർക്കിങ് പ്രസിഡൻറ് റഷീദ് പടിയങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക്, ജില്ലാ ഭാരവാഹികളായ എൻ.കെ. മുഹമ്മദ് വാളൂർ, അബ്ദുൽ കാദർ കാരന്തൂർ, ഫൈസൽ പൂനൂർ, ഫൈസൽ ബുറൂജ്, സഫറുള്ള കൊയിലാണ്ടി, മനാഫ് മണ്ണൂർ എന്നിവർ സംസാരിച്ചു.
വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സിദ്ദീഖ് കുറൂളി, അബ്ദുൽ ഗഫൂർ കണ്ണാട്ടി, അലി അഹമ്മദ് പേകാടൻ, റഫീഖ് നൂറാംതോട്, അൻസാർ പൂനൂർ, ഫിറോസ് കാപ്പാട്, ആസിഫ് കളത്തിൽ, അബ്ദുറഹ്മാൻ മാവൂർ, മുനീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം സ്വാഗതവും നാസർ കൊടിയത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

